Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2019 11:31 PM GMT Updated On
date_range 9 May 2019 11:31 PM GMTമീനച്ചിലാര്‍ മലിനീകരണത്തിനെതിരെ നഗരസഭ കര്‍ശന നടപടി ആരംഭിച്ചു
text_fieldsbookmark_border
ഈരാറ്റുപേട്ട: മീനച്ചിലാർ മലിനീകരണത്തിനെതിരെ നഗരസഭയുടെയും സന്നദ്ധസംഘടനകളുടെയും ഹരിതകേരള മിഷൻെറയും നേതൃത്വത്തിൽ കർശന നടപടികൾക്ക് തുടക്കമാക്കി. നഗരസഭ ചെയർമാൻ വി.കെ. കബീറിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യ കമ്മിറ്റി ചെയർമാൻ, കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഹരിതകേരള മിഷൻ പ്രതിനിധികൾ, മീനച്ചിലാർ പുനർജനി ഭാരവാഹികൾ, സന്നദ്ധസംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ആറ്റുതീരത്ത് അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. മാലിന്യ സംസ്കരണത്തിന് മാർഗങ്ങൾ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പകർച്ചവ്യാധികൾ പടർന്നുപിടിക്കാന്‍ സാധ്യതയുള്ള രീതിയിലും ആളുകളെ കുത്തിനിറച്ച് താമസിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി. മലിനജല കുഴലുകളും മറ്റും ആറ്റിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നതായും കണ്ടെത്തി. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നഗരസഭ അധ്യക്ഷൻ നിർദേശം നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജലേസ്രാതസ്സ് മലിനമാക്കുന്ന പ്രവൃത്തികളില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വി.കെ. കബീര്‍ ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും പാലാ: പാലാ സെക്ഷൻ പരിധിയിൽ പുത്തൻപള്ളിക്കുന്ന്, കോട്ടപ്പാലം, ആർ.വി ജങ്ഷൻ, കൊട്ടാരമറ്റം, വൈക്കം റോഡ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story