Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശ്രീലങ്കൻ സ്​ഫോടന...

ശ്രീലങ്കൻ സ്​ഫോടന പരമ്പര: തമിഴക കടലോര പ്രദേശങ്ങളിൽ അതിജാഗ്രത

text_fields
bookmark_border
-വേളാങ്കണ്ണി ദേവാലയം, രാമേശ്വരം ക്ഷേത്രം തുടങ്ങിയവക്ക് കനത്ത സുരക്ഷ ചെന്നൈ: ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയങ് ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണി ആരോഗ്യ മാതാ ദേവാലയം, രാമേശ്വരത്തെ രാമനാഥക്ഷേത്രം, തരങ്കംപാടി ഡാനിഷ് കോട്ട തുടങ്ങിയവക്ക് കനത്ത പൊലീസ് സുരക്ഷ. ത്രിതല സായുധ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർഥാടകരെ ദേഹ പരിശോധനക്കുശേഷം മെറ്റൽ ഡിറ്റക്ടറുകൾ വഴിയാണ് അകത്തേക്ക് കടത്തുന്നത്. വാഹനപരിശോധനയും കർക്കശമാക്കി. നാഗപട്ടണം ഉൾപ്പെടെ തെക്കൻ തമിഴക ജില്ലകളിലെ ഹോട്ടലുകളിലും മറ്റും മിന്നൽപരിശോധനയും നടക്കുന്നുണ്ട്. പാമ്പൻപാലം, ധനുഷ്കോടി തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് നിരീക്ഷണം ഉൗർജിതപ്പെടുത്തി. ശ്രീലങ്കയിൽനിന്ന് കടൽമാർഗം എളുപ്പം എത്തിപ്പെടാവുന്നതിനാൽ ഇവിടങ്ങളിലെ കടലോരപ്രദേശങ്ങളിൽ തീരദേശസേന 24 മണിക്കൂറും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ ഉടനടി വിവരം അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാവികസേന കപ്പലുകളും ഹെലികോപ്ടറുകളും ഇതിനായി ഉപയോഗപ്പെടുത്തുന്നു. പുതുച്ചേരിയിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളിലും പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ശ്രീലങ്കയിലും ഇന്ത്യയിലും സ്ഫോടനം നടത്താൻ ഭീകരവാദ സംഘടനകൾ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. കെ. രാജേന്ദ്രൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story