Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2019 11:31 PM GMT Updated On
date_range 19 April 2019 11:31 PM GMTപി.സി. തോമസിെൻറ പ്രചാരണത്തിന് കേന്ദ്രമന്ത്രി മഹേഷ് ശർമ ഇന്ന് കടപ്പാട്ടൂരിൽ
text_fieldsbookmark_border
പി.സി. തോമസിൻെറ പ്രചാരണത്തിന് കേന്ദ്രമന്ത്രി മഹേഷ് ശർമ ഇന്ന് കടപ്പാട്ടൂരിൽ കോട്ടയം: കേന്ദ്രമന്ത്രി ഡോ. മഹേ ഷ് ശർമ, കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ശനിയാഴ്ച വൈകീട്ട് 3.30ന് കടപ്പാട്ടൂര്‍ ജങ്ഷനില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. ഇതിൻെറ ഭാഗമായി പാലായില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മൂന്നു മുതൽ പുലിയന്നൂര്‍ ജങ്ഷനിൽനിന്ന് ബൈപാസ് റോഡ് വഴി പാലാ ഭാഗത്തെത്തി തിരിഞ്ഞ് പോകണം. ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ റിവർവ്യൂ റോഡിലൂടെ ആശുപത്രി ഭാഗത്തെത്തി പൊൻകുന്നം റോഡില്‍ പ്രവേശിച്ച് 12ാം മൈല്‍ വഴി മുത്തോലി ഭാഗത്തെത്തി കോട്ടയം ഭാഗത്തേക്ക് പോകണം. റോഡ് ഷോക്ക് എത്തുന്നവര്‍ പാലാ ബൈപാസ് റോഡിലും പുഴക്കര മൈതാനത്തിലും വാഹനം പാർക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story