Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഐക്യമലഅരയ മഹാസഭ ജില്ല...

ഐക്യമലഅരയ മഹാസഭ ജില്ല സമ്മേളനം നാളെ

text_fields
bookmark_border
മുണ്ടക്കയം: ഐക്യമലഅരയ മഹാസഭ കോട്ടയം ജില്ല സമ്മേളനം ശനിയാഴ്ച പ്രഫ. എം.എസ്. വിശ്വംഭരന്‍ നഗറിൽ ‍(മുരിക്കുംവയല്‍ ശബരീശ കോളജ് ഗ്രൗണ്ട്) നടക്കുമെന്ന് ബാലസഭ സംസ്ഥാന കണ്‍വീനര്‍ പ്രഫ. വി.ജി. ഹരീഷ് കുമാര്‍, വനിത സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. സന്ധ്യ എന്നിവര്‍ അറിയിച്ചു. ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുക, വനാവകാശ നിയമം നടപ്പാക്കുക, ശബരിമല ഉടമസ്ഥാവകാശം മലഅരയര്‍ക്ക് തിരികെ തരുക, പട്ടികജാതി-വർഗ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക എന്നീ വിഷയങ്ങള്‍ ചർച്ച ചെയ്യും. രാവിെല ഒമ്പതിന് പുഞ്ചവയലില്‍നിന്ന് മുരിക്കുംവയലിലേക്ക് പ്രകടനം നടത്തും. പ്രകടനത്തില്‍ കറുപ്പുടുത്ത് അമ്പുംവില്ലുമായി മണികണ്ഠന്‍മാര്‍ ശബരിമല മലഅരയ വിഭാഗ പൈതൃക സ്മൃതികള്‍ പുനരാവിഷ്‌കരിക്കും. രാവിലെ 10ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭ സംസ്ഥാന പ്രസിഡൻറ് സി.ആര്‍. ദിലീപ്കുമാർ അധ്യക്ഷത വഹിക്കും. 11ന് സാംസ്‌കാരിക സമ്മേളനത്തില്‍ ശബരി ബ്രോഡ്കാസ്റ്റിങ് എന്ന ഓണ്‍ലൈന്‍ വാര്‍ത്തചാനലിൻെറ സ്വിച്ച്ഓണ്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സജീവ് നിവഹിക്കും. ശബരികോളജില്‍ പുതുതായി നിര്‍മിച്ച കരിമല അരയന്‍ ഹയര്‍ എജുക്കേഷന്‍ ബ്ലോക്കിൻെറ ആദ്യ ക്ലാസ് മുറി സമര്‍പ്പണം ഡോ. പി.ജി. ഹരിദാസ് നിർവഹിക്കും. അപേക്ഷ േഫാറം വിതരണം തുടങ്ങി കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ േഫാറം വിതരണം സ്കൂൾ ഓഫിസിൽ തുടങ്ങി. 10രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക്: 04828-2510 73, 9400006474.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story