Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫ്രാ​േങ്കാ...

ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരെ കുറ്റപത്രം സമർപ്പിക്കുന്ന ചൊവ്വാഴ്​ച പ്രാർഥനദിനമായി ആചരിക്കാൻ ജലന്ധർ രൂപത

text_fields
bookmark_border
ജലന്ധർ: ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെതിരെ കുറ്റപത്രം സമർപ്പിക്കുന്ന ദിവസമായ ചൊവ്വാഴ്ച പ്രാർഥനദിനമായി ആചരിക്കാൻ ജലന്ധർ രൂപത. വൈദികർക്കും വിശ്വാസികൾക്കും അഡ്മിനിസ്ട്രേറ്റർ ബിഷപ് ഇതുസംബന്ധിച്ച് സന്ദേശമയച്ചു. കേസിലെ സത്യം പുറത്തുവരാൻ എല്ലാവരും പ്രാർഥിക്കണമെന്നാണ് ബിഷപ് ആഞ്ചലോ ഗ്രേഷ്യസിൻെറ ആഹ്വാനം. ഇതിനൊപ്പം ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ വിശ്വാസികളുടെ വീടുകളിൽ പ്രാർഥനയും നടത്തും. ചൊവ്വാഴ്ചയാണ് ബിഷപ് ഫ്രാങ്കോക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയാറാക്കി ഒരുമാസം കഴിഞ്ഞാണ് ഡി.ജി.പി അനുമതി നല്‍കിയത്. പൊലീസിൻെറ ഉറപ്പിനെത്തുടർന്ന് കന്യാസ്തീകൾ കൊച്ചിയിൽ നടത്താനിരുന്ന സമരപ്രഖ്യാപന കൺവെൻഷനും മാറ്റിവെച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story