Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.സി.ബി.സി െപ്രാ-ലൈഫ്...

കെ.സി.ബി.സി െപ്രാ-ലൈഫ് കോട്ടയം മേഖല സമിതി ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
കൊച്ചി: കെ.സി.ബി.സി െപ്രാ-ലൈഫ് സമിതിയുടെ കോട്ടയം മേഖല സമിതി രൂപവത്കരിച്ചു. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല അത ിരൂപതകളും വിജയപുരം, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ രൂപതകളും ഉൾപ്പെടുന്ന മേഖല സമിതി രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് മൂന്നിന് തിരുവല്ല അതിരൂപത പാസ്റ്ററൽ സൻെററിൽ നടക്കും. തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷതവഹിക്കും. തിരുവല്ല അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും കെ.സി.ബി.സി ഫാമിലി കമീഷൻ ജോയൻറ് സെക്രട്ടറിയുമായ ഫാ. ഫിലിപ് ആഞ്ഞിലിമൂട്ടിൽ, സംസ്ഥാന ഡയറക്ടർ ഫാ. പോൾ മാടശ്ശേരി, പ്രസിഡൻറ് സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ഓർഗനൈസിങ് സെക്രട്ടറി ഷിബു ജോൺ, മാർട്ടിൻ ന്യൂനസ് തുടങ്ങിയവർ സംസാരിക്കും. കെ.സി.ബി.സി െപ്രാ-ലൈഫ് സമിതിയുടെ കോട്ടയം മേഖലയിൽ ഉൾപ്പെടുന്ന എല്ലാ രൂപതകളിലെയും ഡയറക്ടർമാരും പ്രതിനിധികളും പെങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story