Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുട്ടികളെ...

കുട്ടികളെ വെള്ളംകുടിപ്പിച്ച്​ 'വാട്ടർ ബെൽ'

text_fields
bookmark_border
തൊടുപുഴ: കടുത്ത വേനലിൽ കുട്ടികൾ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇടവേളകളിൽ . വെങ്ങല്ലൂർ ടൗൺ മുനിസിപ് പൽ യു.പി സ‌്കൂളിലാണ് മാർച്ച് പകുതി മുതൽ പദ്ധതി തുടങ്ങിയത്. കടുത്ത വേനൽച്ചൂടിൽ സൂര്യാതപ സാധ്യത കണക്കിലെടുത്താണ‌് കുട്ടികളുടെ ശരീരസംരക്ഷണത്തിന‌് 'വാട്ടർ ബെൽ' പദ്ധതി ആവിഷ‌്കരിച്ചത‌്. ഓരോ ഇടവേളകളിലും സ‌്കൂളിൽ ബെൽ മുഴങ്ങും. അപ്പോൾ വാട്ടർ ബോട്ടിലിൽ സൂക്ഷിച്ചിട്ടുള്ള വെള്ളം കുട്ടികൾ കുടിച്ചെന്ന‌് അധ്യാപകർ ഉറപ്പുവരുത്തും. ഓരോ മണിക്കൂർ ഇടവിട്ടും ബെൽ മുഴങ്ങുമ്പോൾ കുട്ടികൾ വെള്ളം കുടിക്കുന്നുവെന്ന‌് അധ്യാപകർ നോക്കിയാണ‌് ഉറപ്പുവരുത്തുന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ടോം പി.തോമസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story