Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജീവനക്കാരെ...

ജീവനക്കാരെ മാറ്റിയെന്ന്​ ആക്ഷേപം; നഗരസഭ അങ്കണത്തിൽ പ്രതിഷേധം

text_fields
bookmark_border
േകാട്ടയം: കോട്ടയം നഗരസഭയിൽ മാനദണ്ഡം പാലിക്കാതെ ജീവനക്കാരെ മാറ്റിയ നടപടിയിൽ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ ്റ്റാഫ് യൂനിയൻ പ്രതിഷേധിച്ചു. സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ജീവനക്കാരെ തലങ്ങും വിലങ്ങും ചെയർപേഴ്സൻ മാറ്റിയത്. സാധാരണക്കാർക്ക് പ്രയോജനംകിട്ടുന്ന പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതികളിൽ പ്രവർത്തിക്കുന്ന 21 ജീവനക്കാരെയാണ് മാറ്റിയത്. നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന രണ്ട് നഴ്സറി അധ്യാപകരെയും മാറ്റി ഉത്തരവിറക്കി. അധ്യാപകരെ പരസ്പരം മാറ്റിയതിനെതിരെ പ്രദേശികമായി ജനകീയ പ്രതിഷേധവും ഉയർന്നിരുന്നു. ഇതിനെതിരെ നഗരസഭ അങ്കണത്തിൽ നടന്ന പ്രതിഷേധപരിപാടി കൗൺസിലർ കെ.കെ. ശ്രീമോൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി എ.എസ്. ബിജുമോൻ, േജായൻറ് സെക്രട്ടറി എസ്. രതീഷ്, യൂനിറ്റ് പ്രസിഡൻറ് വി.എച്ച്. ഷാജി, സെക്രട്ടറി എസ്. ദീപേഷ് രാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story