Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരീക്ഷണയോട്ടം വിജയം;...

പരീക്ഷണയോട്ടം വിജയം; യാത്രക്ക്​ തയാറെടുത്ത്​ കുറുപ്പന്തറ-ഏറ്റുമാനൂർ ഇരട്ടപ്പാത

text_fields
bookmark_border
കോട്ടയം: പരീക്ഷണയോട്ടം വിജയം, യാത്രക്ക് തയാറെടുത്ത് കുറുപ്പന്തറ-ഏറ്റുമാനൂർ ഇരട്ടപ്പാത. വെള്ളിയാഴ്ച വൈകീട് ട് 4.30ന് കാണക്കാരി കോട്ടയ്ക്കപ്പുറം റെയിൽവേ ഗേറ്റിന് സമീപത്തുനിന്ന് കുറുപ്പന്തറ റെയിൽവേ സ്റ്റേഷൻ വരെ ആറ് കിലോമീറ്ററിലായിരുന്നു പരീക്ഷണയോട്ടം. വെള്ളിയാഴ്ച വൈകീട്ട് 4.33ന് കോട്ടയ്ക്കപ്പുറം െറയിൽവേ ഗേറ്റിനടുത്തുനിന്ന് ഓടിത്തുടങ്ങിയ െട്രയിൻ 4.38ന് കുറുപ്പന്തറ സ്റ്റേഷ​െൻറ ഔട്ടറിലെത്തി. എൻജിനും മൂന്ന് ബോഗികളുമുള്ള ആർ.എസ് (കമീഷണർ ഓഫ് റെയിൽവേ സേഫ്റ്റി) ആണ് പരീക്ഷണയോട്ടത്തിനായി ഉപയോഗിച്ചത്. 120 കിലോമീറ്റർ വേഗത്തിലായിരുന്നു യാത്ര. പുതിയ പാളത്തി​െൻറ പൂർണ വിവരങ്ങൾ ഓട്ടത്തിനിടെ റെയിൽവേ അധികൃതർക്ക് ലഭിച്ചു. ഇത് പരിശോധിച്ച ബംഗളൂരു സതേൺ സർക്കിൾ സേഫ്റ്റി കമീഷണർ കെ.എ. മനോഹര​െൻറ നേതൃത്വത്തിലുള്ള സംഘം തൃപ്തി രേഖപ്പെടുത്തി. നിശ്ചിതസമയത്ത് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തി. രാവിലെ 10.30ന് കുറുപ്പന്തറയിൽനിന്ന് മോട്ടോർ േട്രാളി ഉപയോഗിച്ചും പരിശോധന നടന്നു. പുതിയ പാളങ്ങൾ, പാലങ്ങൾ, ഗേറ്റുകൾ, വൈദ്യുതി ലൈനുകൾ തുടങ്ങിയവ പരിശോധിച്ചു. പാലങ്ങളുടെ ബലം, മണ്ണി​െൻറ ഉറപ്പ് എന്നിവയടക്കം പരിശോധിച്ചു. പലയിടങ്ങളിലും ഇറങ്ങിയായിരുന്നു പരിശോധന. െവെദ്യുതി തുണുകളുടെ സുരക്ഷയും വിലയിരുത്തി. അഞ്ചുമണിക്കൂർ നീണ്ട ഇൗ പരിശോധന പൂർത്തിയാക്കിയതിനുശേഷമാണ് പുതിയ പാതയിലൂടെ ട്രെയിൻ ഒാടിച്ചത്. ഇനി ഇതുസംബന്ധിച്ച് സേഫ്റ്റി കമീഷണറുെട സർട്ടിഫിക്കറ്റ് ലഭിക്കുന്നതോെട പുതിയ പാതയിലൂടെ ട്രെയിൻ ഒാടിത്തുടങ്ങാനാകും. എന്നാൽ, ഏറ്റുമാനൂർ മനയ്ക്കപ്പാടത്ത് റെയിൽവേ നിർമിക്കുന്ന അടിപ്പാതയുടെ നിർമാണം പൂർത്തിയാകാത്തതിനാൽ ഇത് വൈകിയേക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. പാളങ്ങൾ സ്ഥാപിച്ച് ഏപ്രിൽ അവസാനത്തോടെ പുതിയ റെയിൽവേ പാളത്തിലൂടെ െട്രയിൻ ഓടിക്കാനാണ് തീരുമാനം. പുതിയ പാതയിലൂെട ട്രെയിൻ ഒാടിത്തുടങ്ങുന്നതോടെ ഏറ്റുമാനൂർ മുതൽ എറണാകുളം വരെ െട്രയിനുകളുടെ േക്രാസിങ് പൂർണമായും ഇല്ലാതാകും. ചീഫ് അഡ്മിനിസ്േട്രറ്റിവ് ഓഫിസർ എൽ. സുധാകർ റാവു, തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ഫിരീഷ് കുമാർ സിൻഹ, ചീഫ് എൻജിനീയർമാരായ ഷാജി സ്കറിയ, അബ്ദുൽ റാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷണയോട്ടം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story