Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2019 11:31 PM GMT Updated On
date_range 18 Feb 2019 11:31 PM GMTസർക്കാറിെൻറ 1000 ദിനാഘോഷം: ഉൽപന്ന പ്രദർശന വിപണനമേളക്ക് നാഗമ്പടത്ത് നാളെ തുടക്കം
text_fieldsbookmark_border
കോട്ടയം: സർക്കാറിെൻറ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഉൽപന്ന പ്രദർശന വിപണന മേളക്ക് ബുധനാഴ്ച തുടക്കമാക ും. നാഗമ്പടം പോപ്പ് മൈതാനത്ത് വൈകീട്ട് അഞ്ചിന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വൈകീട്ട് 3.30ന് ആരോഗ്യവകുപ്പ് നേതൃത്വത്തിൽ സെൻട്രൽ ജങ്ഷനിൽനിന്ന് നാഗമ്പടത്തേക്ക് സംഘടിപ്പിക്കുന്ന ആരോഗ്യസന്ദേശ യാത്രയോടെയാണ് തുടക്കം. മേളയോടനുബന്ധിച്ച് വിശപ്പുരഹിത കേരളം പദ്ധതി ജില്ലതല ഉദ്ഘാടനം, 400 പേർക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം, ആരോഗ്യ ജാഗ്രത 2019 രോഗ പ്രതിരോധയജ്ഞം ജില്ലതല ഉദ്ഘാടനം, എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ടവർക്ക് സൗജന്യ ആധാർ എൻറോൾമെൻറ് കിറ്റ് വിതരണം എന്നിവയും മന്ത്രി നിർവഹിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 80ഓളം സ്റ്റാളുകൾ ഒരുക്കും. ദിവസവും 10 മുതല്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, വൈകുന്നേരം നാലു മുതല്‍ കലാസാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. 27ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story