Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.എം.എസ്​ സ്​കൂളിൽ...

സി.എം.എസ്​ സ്​കൂളിൽ അടൽ ടിങ്കറിങ്​ ലാബിന്​ തുടക്കം

text_fields
bookmark_border
സി.എം.എസ്​ സ്​കൂളിൽ അടൽ ടിങ്കറിങ്​ ലാബിന്​ തുടക്കം
cancel
കോട്ടയം: സി.എം.എസ് കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര സർക്കാർ പദ്ധതിയായ അടൽ ടിങ്കറിങ് ലാബി​െൻറ പ്രവർത്തനം ആരംഭിച്ചു. 10 ലക്ഷം ശാസ്ത്ര സാേങ്കതിക പ്രതിഭകളെ സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോബോട്ടിക്സ്, ത്രീഡി പ്രിൻറിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇലക്ട്രോണിക്സ്, മൈക്രോ കൺട്രോൾസ്, സെൻസറുകൾ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ലാബി​െൻറ പ്രത്യേകതയാണ്. പ്രവർത്തനോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. സുരേഷ് കുറുപ്പ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഫാ. വിജു വർക്കി ജോർജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വിദ്യാഭ്യാസകാര്യ ചെയർമാൻ ലില്ലിക്കുട്ടി മാമൻ, കൗൺസിലർ രാധാകൃഷ്ണൻ കോയിക്കൽ, പ്രിൻസിപ്പൽ മോൻസൺ ജി. മാത്യൂസ്, ഹെഡ്മാസ്റ്റർ ബിനോയി പി. ഇൗപ്പൻ, സജി തോമസ്, സക്കീർ ചെങ്ങമ്പള്ളി, ബാബു മാത്യു, ബിനു ഉന്നക്കാവ്, മെറിസ് മേരി ജോസഫ്, എലിസബത്ത് മർക്കോസ്, സുജ റേ ജോൺ, ക്രിസ്റ്റഫർ ദാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story