Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോൺഗ്രസ് നേതാവിനെതിരെ...

കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി കെ.എസ്.യു പ്രവർത്തക

text_fields
bookmark_border
കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല തൃശൂർ: കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറിന് കെ.എസ്.യു പ്രവർത്തകയുടെ പരാതി. പരാതി നൽകി ഒരാഴ്ചയായിട്ടും ഇതുവരെ വിവരങ്ങൾ അന്വേഷിക്കുകപോലും ചെയ്തില്ലെന്ന് പെൺകുട്ടി. നാട്ടിക നിയോജകമണ്ഡലത്തിൽ താമസിക്കുന്ന കെ.എസ്.യു പ്രവർത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗംകൂടിയായ കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയത്. സഹായിക്കാനെന്ന പേരിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇക്കഴിഞ്ഞ 13ന് കെ.പി.സി.സി ആസ്ഥാനത്ത് പെൺകുട്ടി നേരിട്ടെത്തി മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകി. അമ്മയോടൊപ്പം കഴിയുന്ന ത​െൻറ വീട്ടിലേക്ക് രാത്രി വന്ന് മോശമായി പെരുമാറി. പിന്നീട് റോഡിൽ വെച്ചും അത്തരത്തിൽ സംസാരിച്ചു. ഇപ്പോൾ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. മറ്റു പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്ന് അറിയാൻ കഴിഞ്ഞുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഭയം കാരണമാണ് പൊലീസിന് പരാതി നൽകാത്തതെന്നും ആത്മഹത്യ ചെയ്യാൻ ചിന്തിച്ചുവെന്നും പരാതിയിൽ പറയുന്നു. കെ.പി.സി.സി പ്രസിഡൻറിന് നൽകിയ പരാതിയുടെ പകർപ്പ് മഹിള കോൺഗ്രസ്, എൻ.എസ്.യു, കെ.എസ്.യു പ്രസിഡൻറുമാർക്കും നൽകിെയങ്കിലും ആരും വിളിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story