Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2018 5:00 AM GMT Updated On
date_range 13 Oct 2018 5:00 AM GMTആറ്റിലേക്ക് ചാടിയ വീട്ടമ്മയെ വള്ളക്കാർ രക്ഷപ്പെടുത്തി
text_fieldsbookmark_border
കോട്ടയം: നാഗമ്പടം പാലത്തിൽനിന്ന് ആറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ രക്ഷപ്പെടുത്തി. കൊടുങ്ങൂർ സ്വദേശി രാജമ്മയാണ് (65) വെള്ളിയാഴ്ച വൈകീട്ട് എഴരയോടെ പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയത്. ഇത് കണ്ട വള്ളക്കാരാണ് രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും എത്തിയപ്പോഴേക്കും കരയിൽ എത്തിച്ചിരുന്നു. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ പിന്നീട് ബന്ധുക്കളുടെ ഒപ്പം വിട്ടയച്ചു. പോളിടെക്നിക് കോളജ് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം കോട്ടയം: പോളി ടെക്നിക് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് നേട്ടം. കടുത്തുരുത്തി, പാലാ, നാട്ടകം പോളി ടെക്നിക്കുകളിൽ എല്ലാ ജനറൽ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. നാട്ടകത്തും കടുത്തുരുത്തിയിലും മുഴുവൻ ക്ലാസ് പ്രതിനിധികൾ അടക്കം വിജയിച്ചു. നാട്ടകത്ത് ലേഡി വൈസ് ചെയർമാൻ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭാരവാഹികൾ: നാട്ടകം പോളിടെക്നിക്: കെ.ആർ. അനന്തു (ചെയ.), എസ്. സഫൽ (വൈ. ചെയ.), എ.ബി. ഗീതുമോൾ (ലേഡി വൈസ്), കെ.പി. അജ്മൽ (ജന. സെക്ര.), ടി. അനന്തു (യു.യു.സി), എസ്. ആദിൽഷാ (മാഗസിൻ എഡിറ്റർ), ബി. ബാലുമോൻ (ആർട്സ് ക്ലബ് സെക്ര.). കടുത്തുരുത്തി: കെ. ബിബിൻ (ചെയ.), അർജുൻ ചന്ദ്രൻ (വൈസ് ചെയർമാൻ), അർജുൻ ശശിധരൻ (ജനറൽ സെക്ര.), എം മീര(ലേഡി വൈസ്.), അഖിൽ അശോക് (മാഗസിൽ എഡിറ്റർ), ആർ.ജയകൃഷ്ണൻ (ആർട്സ് ക്ലബ് സെക്രട്ടറി), ജോഫിൻ പി. ജോമി (യു.യു.സി). പാലാ: അനന്തു വിജയൻ (ചെയർമാൻ), ജെഫ് ഫിലിപ്പ് ചെറിയാൻ(വൈസ് ചെയർമാൻ), വൈഷ്ണവി പ്രദീപ് (ലേഡി വൈസ്.), വിഷ്ണു സി. ബൈജു (ജനറൽ സെക്രട്ടറി), ഫാലിൻ (യു.യു.സി), സ്റ്റെഫിൻ ബെന്നി (മാഗസിൻ എഡിറ്റർ), എ.ആർ. രാഹുൽ (ആർട്സ് ക്ലബ് സെക്രട്ടറി). വിജയം സമ്മാനിച്ച വിദ്യാർഥികൾക്ക് എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് എം.എസ്. ദീപക്, സെക്രട്ടറി കെ.എം. അരുൺ എന്നിവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story