സൗത്ത്​ സോൺ സ്​ക​ൂൾ ഗെയിംസ്​ മത്സരങ്ങൾക്ക്​ തുടക്കമായി; തിരുവനന്തപുരം മുന്നിൽ

04:59 AM
12/10/2018
കോട്ടയം: സംസ്ഥാന സൗത്ത് സോൺ സ്കൂൾ ഗെയിംസ് മത്സരങ്ങൾക്ക് കോട്ടയത്ത് തുടക്കമായി. ആദ്യദിനത്തിൽ തിരുവനന്തപുരം ജില്ലയുടെ മുന്നേറ്റം. 25 ഇനങ്ങൾ പൂർത്തിയായപ്പോൾ 151 പോയൻറ് നേടിയാണ് തിരുവനന്തപുരത്തി​െൻറ കുതിപ്പ്. 13 സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമാണ് ഇവരുടെ സമ്പാദ്യം. ആറ് സ്വര്‍ണവും 10 വെള്ളിയും ഏഴ് വെങ്കലവും നേടി 110 പോയൻറുമായി എറണാകുളം രണ്ടാംസ്ഥാനത്തുണ്ട്. ആതിഥേയരായ കോട്ടയം 58 പോയൻറുമായി മൂന്നാംസ്ഥാനത്താണ്. മേള വെള്ളിയാഴ്ച സമാപിക്കും. കോട്ടയം നെഹ്റു സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, വടവാതൂർ ഗിരീദീപം എച്ച്.എസ്.എസ്, കോട്ടയം മൗണ്ട് കാർമൽ, എം.ടി സെമിനാരി എച്ച്.എസ്.എസ്, സി.എം.എസ് കോളജ് എച്ച്.എസ്.എസ്, എസ്.എച്ച് മൗണ്ട് ൈഹസ്കൂൾ, രാമവർമ യൂനിയൻ ക്ലബ്, ബേക്കർ മെമ്മോറിയൽ സ്കൂൾ എന്നീ വേദികളിലാണ് മത്സരം. സംസ്ഥാന സ്‌കൂള്‍ ടീം സെലക്ഷന്‍ 16 മുതല്‍ 17 വരെ കണ്ണൂരിൽ നടക്കും. മത്സരഫലം: ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ജൂനിയർ ആൺ. ബാസ്കറ്റ്ബാൾ: കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജൂനിയർ പെൺ. ബാസ്കറ്റ്ബാൾ: ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജൂനിയർ പെൺ. വോളിബാൾ: എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജൂനിയർ ആൺ. ഹാൻഡ്ബാൾ: തിരുവനന്തപുരം, എറണാകുളം, കോട്ടയം ജൂനിയർ പെൺ. ഹാൻഡ്ബാൾ: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജൂനിയർ ആൺ. ഖോഖോ: തിരുവനന്തപുരം, കോട്ടയം, എറണാകുളം ജൂനിയർ പെൺ. ഖോഖോ: തിരുവനന്തപുരം, കോട്ടയം, എറണാകുളം ജൂനിയർ ആൺ. ബാഡ്മിൻറൺ: തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജൂനിയർ പെൺ. ബാഡ്മിൻറൺ: എറണാകുളം, കൊല്ലം, തിരുവനന്തപുരം ജൂനിയർ ആൺ. ബാൾ ബാഡ്മിൻറൺ: തിരുവനന്തപുരം, കൊല്ലം, എറണാകുളം ജൂനിയർ പെൺ. ബാൾ ബാഡ്മിൻറൺ: തിരുവനന്തപുരം, എറണാകുളം, െകാല്ലം ജൂനിയർ ആൺ. ടേബിൾ ടെന്നീസ്: എറണാകുളം, തിരുവനന്തപുരം, കോട്ടയം ജൂനിയർ പെൺ. ടേബിൾ ടെന്നീസ്: ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജൂനിയർ ആൺ. ക്രിക്കറ്റ്: കോട്ടയം, ആലപ്പുഴ ജൂനിയർ ആൺ. ഫുട്ബാൾ: തിരുവനന്തപുരം, എറണാകുളം, കോട്ടയം സീനിയർ പെൺ. ഫുട്ബാൾ: തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം സീനിയർ ആൺ. ടെന്നീസ്: തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജൂനിയർ പെൺ. ടെന്നീസ്: തിരുവനന്തപുരം, എറണാകുളം ജൂനിയർ ആൺ. ചെസ്: തിരുവനന്തപുരം, എറണാകുളം, കോട്ടയം ജൂനിയർ പെൺ. ചെസ്: എറണാകുളം, എറണാകുളം, കോട്ടയം സീനിയർ ആൺ. ചെസ്: എറണാകുളം, എറണാകുളം, കോട്ടയം സീനിയർ പെൺ. ചെസ്: എറണാകുളം, കോട്ടയം, ആലപ്പുഴ
Loading...
COMMENTS