ഇടവെട്ടി-ചാലംകോട് കനാൽ പാലം നിർമാണത്തിന്​ തുടക്കം

05:01 AM
11/10/2018
തൊടുപുഴ: ചാലംകോട്-ഇടവെട്ടി പ്രദേശത്തെ ബന്ധിപ്പിക്കുന്ന കനാൽ പാലത്തി​െൻറ നിർമാണത്തിന് തുടക്കം. മൂവാറ്റുപുഴ വാലി ഇറിഗേഷൻ േപ്രാജക്ടി​െൻറ (എം.വി.ഐ.പി) ഭാഗമായുള്ള പാലം വർഷംതോറും അറ്റകുറ്റപ്പണിക്കായി അനുവദിക്കുന്ന ഡിപ്പാർട്മ​െൻറി​െൻറ ആക്ഷൻ പ്ലാൻ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ചാലംകോട് അക്വഡറ്റിനോട് ചേർന്ന് പ്രധാന റോഡ് കടന്നുപോകുന്ന പാലമാണ് പുനർനിർമിക്കുന്നത്. ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നെങ്കിലും ഇവ നിയന്ത്രണം ഇല്ലാതെ കടന്ന് പോയതോടെ പാലം കൂടുതൽ അപകടത്തിലായി. തുടർന്ന് വാർഡ് അംഗങ്ങൾ അടക്കം ഇടപെട്ട് പരാതി നൽകിയതോടെ പാലത്തി​െൻറ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ആറ് മീറ്ററിലധികം വീതിയിലും 10 മീറ്റർ നീളത്തിലുമാണ് പുതിയ പാലം പണിയുന്നത്. ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി പഴയ പാലത്തി​െൻറ വശങ്ങൾ മാത്രം പൊളിച്ചുനീക്കി ഇവിടുന്ന് ഒന്നര അടി മാറിയാണ് പുതിയ പാലം വരുന്നത്. നവംബർ അവസാനത്തോടെ പാലം പണി പൂർത്തിയാക്കാനാണ് ശ്രമം.
Loading...
COMMENTS