വളയും മോതിരവും ദുരിതാശ്വാസ നിധിയിലേക്ക്​ നൽകി സി.പി.എം നേതാവും വധുവും

06:26 AM
12/09/2018
നെടുങ്കണ്ടം: വിവാഹ സമ്മാനമായി ലഭിച്ച രണ്ടുപവൻ വളയും മോതിരവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നവദമ്പതികൾ. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗവും പട്ടംകോളനി സഹ. ബാങ്ക് പ്രസിഡൻറുമായ ജി. ഗോപകൃഷ്ണനും ആര്യാ ഹർഷനുമാണ് വിവാഹ വേദിയിൽതന്നെ സ്വർണം പ്രളയബാധിതർക്ക് സംഭാവന നൽകിയത്. പുളിയന്മല ഗ്രീൻഹൗസ് കൺവെൻഷൻ സ​െൻററിലെ വിവാഹവേദിയിൽ നവദമ്പതികൾ രണ്ടുപവൻ മന്ത്രി എം.എം. മണിയെ ഏൽപിക്കുകയായിരുന്നു. സി.പി.എം ജില്ല കമ്മിറ്റി അംഗമായ ഗോപകൃഷ്ണൻ തൂക്കുപാലം ഇന്ദീവരത്തിൽ ജി. ഗോപിനാഥക്കുറുപ്പി​െൻറയും ഇന്ദിരാഭായിയുടെയും മകനാണ്. ആര്യാ ഹർഷൻ കൊല്ലം പടിഞ്ഞാറേക്കല്ലട ചന്ദ്രവിലാസത്തിൽ റിട്ട. കസ്റ്റംസ് ഇൻസ്പെക്ടർ ഇ.കെ. ഹർഷകുമാറി​െൻറയും റിട്ട. ജില്ല ജഡ്ജി ആർ. സുപ്രഭയുടെയും മകളാണ്. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എൻ. വിജയൻ, സി.വി. വർഗീസ്, പി.എസ്. രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Loading...
COMMENTS