പ്രളയജലത്തിൽ ഇരട്ടയാർ ഡാമി​െൻറ തുരങ്കമുഖം ഭാഗികമായി അടഞ്ഞു

06:21 AM
12/09/2018
കട്ടപ്പന: ഇരട്ടയാർ ഡാമി​െൻറ തുരങ്കമുഖം മാലിന്യം അടിഞ്ഞ് ഭാഗികമായി അടഞ്ഞു. പ്രളയജലത്തിൽ ഒഴുകിവന്ന മരത്തടികളും ചപ്പുചവറുകളും ചാണകംനിറച്ച ചാക്കുകെട്ടുകളും അടിഞ്ഞാണ് തുരങ്കമുഖത്തെ ഇരുമ്പ് ഗ്രില്ല് ഭാഗികമായി അടഞ്ഞത്. ഇത് അടിയന്തരമായി നീക്കുന്നില്ലെങ്കിൽ തുലാവർഷ മഴയിലെ ജലം ഇടുക്കി ജലാശയത്തിലേക്ക് ഒഴുകുന്നതിന് തടസ്സം നേരിടും. ഇരട്ടയാർ ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുന്നതിനും ഡാം തുറന്നുവിടുന്നതിനും ഇത് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പോഷക ഡാമായ ഇരട്ടയാറിൽനിന്ന് ഇടുക്കിയിലേക്ക് ജലം എത്തിക്കുന്ന നാല് കി.മീ. നീളമുള്ള തുരങ്കത്തി​െൻറ ആരംഭത്തിലാണ് മാലിന്യമടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നത്. വലിയ തെങ്ങിൻതടികളും പാറക്കഷണങ്ങളും മരക്കമ്പുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും തുരങ്കമുഖത്തെ ഇരുമ്പ് ഗ്രില്ലിൽ തടഞ്ഞുനിൽക്കുകയാണ്. സമീപത്തെ ക്ഷീര കർഷകൻ കന്നുകാലി ഫാമിനുസമീപം സൂക്ഷിച്ചിരുന്ന 250 ചാക്കോളം ഉണങ്ങിയ ചാണകപ്പൊടി പ്രളയജലത്തിൽ ഒഴുകിയെത്തി ഇവിടെ തടഞ്ഞിട്ടുണ്ട്. പ്രളയകാലത്ത് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടതിന് പിന്നാലെ ഇരട്ടയാർ, കല്ലാർ ഡാമുകളും തുറന്നിരുന്നു. ഇരട്ടയാർ ഡാമിൽ ഒഴുകിയെത്തുന്ന നീരൊഴുക്ക് ഇടുക്കി ജലാശത്തിലേക്ക് തുരങ്കത്തിലൂടെ കൊണ്ടുപോകുന്ന ജലത്തി​െൻറ അളവിനേക്കാൾ ക്രമാതീതമായി ഉയർന്നപ്പോഴായിരുന്നു ഇത്. ചിന്നാർ, പെരിഞ്ചാംകുട്ടി മേഖലയിൽ വളരെയേറെ കൃഷി നാശത്തിലാണ് ഇത് കലാശിച്ചത്. തുലാമഴ അടുത്തുനിൽക്കെ, തുരങ്കമുഖത്തെ തടസ്സങ്ങൾ അടിയന്തരമായി നീക്കിയില്ലെങ്കിൽ ഇരട്ടയാർ ഡാമിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരാൻ കാരണമാകും.
Loading...
COMMENTS