കൊരങ്ങിണി കാട്ടുതീയിൽ മരണപ്പെട്ടവരുടെ സംസ്​കാരം നടത്തി

05:35 AM
14/03/2018
മറയൂർ: കൊരങ്ങിണി വനത്തിൽ ട്രക്കിങ്ങിനിടെ കാട്ടുതീയിൽെപട്ട് മരിച്ചവരുടെ സംസ്കാരചടങ്ങുകൾ നടന്നു. മരണപ്പെട്ട ഈറോഡ് സ്വദേശികളായ വിവേക്, തമിഴ് സെൽവൽ, ദിവ്യ എന്നിവരുടെ സംസ്കാരമാണ് നടന്നത്. ഈറോഡ് ജില്ലയിലെ കാവുണ്ടപാടിയിൽ നടന്ന ചടങ്ങുകളിൽ തമിഴ്നാട്ടിലെ മന്ത്രിമാരായ കെ.എ. സെങ്കട്ടയ്യൻ, കെ.സി. കറുപ്പൻ ഉൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
Loading...
COMMENTS