അപകടത്തിൽപെട്ട ട്രക്കിങ്​ സംഘം പോയത്​ വഴിമാറി ^തേനി എസ്​.പി

05:35 AM
14/03/2018
അപകടത്തിൽപെട്ട ട്രക്കിങ് സംഘം പോയത് വഴിമാറി -തേനി എസ്.പി തേനി: കൊരങ്ങിണി വനത്തിനുള്ളിലേക്ക് ട്രക്കിങ് സംഘത്തെ കടത്തിവിട്ടതിലും സഞ്ചാരപാത നിരീക്ഷിക്കുന്നതിലും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായതായി തേനി ജില്ല പൊലീസ് മേധാവി വി. ഭാസ്കരൻ. തേനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത പാതയിലൂടെയുള്ള ട്രക്കിങ്ങാണ് അപകടത്തിനിടയാക്കിയത്. ടോപ് സ്റ്റേഷൻ വരെ മാത്രമായിരുന്നു ട്രക്കിങ്ങിന് അനുമതി നൽകിയിരുന്നത്. എന്നാൽ, അപകടത്തിൽപെട്ട സംഘം വഴി മാറിയാണ് സഞ്ചരിച്ചത്. ഗൈഡുമാരിൽ ഒരാളാണ് ഈ വഴി കൊണ്ടുപോയതെന്ന് അപകടത്തിൽപെട്ടവർ മൊഴി നൽകിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. കാട്ടുതീ മനുഷ്യനിർമിതമാണോ എന്നതടക്കം കാര്യങ്ങൾ പരിശോധിക്കും. അപകടത്തി​െൻറ പശ്ചാത്തലത്തിൽ കാട്ടിനുള്ളിലെ ട​െൻറുകൾ, അനധികൃത താമസസൗകര്യങ്ങൾ എന്നിവയും പരിശോധിക്കും. ട്രക്കിങ്ങിന് ആളെ എത്തിച്ച ഈറോഡ് ടൂർ ഡി ഇന്ത്യ ഉടമ പ്രഭു, ചെന്നൈ ട്രക്കിങ് ക്ലബ് ഉടമ പീറ്റർ എന്നിവർക്കെതിരെ കേസെടുത്തതായും എസ്.പി അറിയിച്ചു.
Loading...
COMMENTS