Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:26 AM GMT Updated On
date_range 2018-03-03T10:56:56+05:30കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു; പത്തുവയസ്സുകാരൻ മരിച്ചു
text_fieldsഇടുക്കി: തമിഴ്നാട് ഉദുമൽപേട്ടക്ക് സമീപം കുടുംബനാഥന് വൃക്കരോഗം ബാധിച്ചതിെൻറ മനോവിഷമത്തിൽ കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ പത്ത് വയസ്സുകാരൻ മരിച്ചു. മറ്റുള്ളവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറുക്ക് വ്യാപാരിയായ ഉദുമല ഏരിപാളയം സ്വദേശി അരുൺ കേശവെൻറ മകൻ സുരേഷ് കാർത്തിക്കാണ് (10) മരിച്ചത്. അരുൺ കേശവെൻറ അമ്മ പഴനിയമ്മാൾ (65), ഭാര്യ സുധ (30), മകൾ സെൽവ സുജ (6) എന്നിവരെ കോയമ്പത്തൂർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അരുൺ കേശവൻ വൃക്കരോഗിയാണ്. രണ്ടുവർഷം മുമ്പ് ഭാര്യ സുധയിൽനിന്ന് വൃക്ക സ്വീകരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. അരുൺ കേശവൻ വെള്ളിയാഴ്ച പൊള്ളാച്ചിക്കടുത്തുള്ള ഊഞ്ചവേലംപട്ടിയിലേക്ക് മുറുക്ക് വിൽപനക്ക് പോയ സമയത്താണ് മറ്റുള്ളവർ വിഷം കഴിച്ചത്. തിരുനെൽവേലി സ്വദേശിയാണ് അരുൺ കേശവൻ. ഉദുമല സ്വദേശിനിയായ സുധയുമായി പ്രണയത്തിലായി വിവാഹം കഴിച്ച് ഉദുമലയിൽ സ്ഥിരതാമസമാക്കിയതാണ്. സുരേഷ് കാർത്തിക്കിെൻറ മൃതദേഹം ഉദുമല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Next Story