Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2018 5:38 AM GMT Updated On
date_range 13 July 2018 5:38 AM GMTമലാല ദിനം: സന്ദേശജാഥ നടത്തി
text_fieldsbookmark_border
ഈരാറ്റുപേട്ട: ഹയാത്തുദ്ദീന്‍ ഹൈസ്കൂളിലെ സാമൂഹിക ശാസ്ത്ര വിഭാഗം ആഭിമുഖ്യത്തില്‍ മലാല ദിനം ആചരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് 'ഞാന്‍ മലാല' എന്ന തലക്കെട്ടില്‍ സന്ദേശജാഥ സംഘടിപ്പിച്ചു. ക്ലാസ്തലത്തില് പോസ്റ്റര്‍ പ്രചാരണ പരിപാടിയും നടത്തി. മലാലയെ പരിചയപ്പെടുത്തി ഏഴാം ക്ലാസ് വിദ്യാർഥിനി ആദിയ മുജീബ് സംസാരിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് എം.എ. ഹമീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപകരായ ഫാത്തിമ മുജീബ്, ഷാനമോള്‍ ആഷിഖ്, അശ്വതി മോഹനന് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story