Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:32 PM GMT Updated On
date_range 2018-01-30T20:02:59+05:30മുത്തലാഖ് നിരോധനം ശാശ്വത പരിഹാരമല്ല- ^തസ്ലീമ നസ്റിൻ
text_fieldsമുത്തലാഖ് നിരോധനം ശാശ്വത പരിഹാരമല്ല- -തസ്ലീമ നസ്റിൻ മുത്തലാഖ് നിരോധനം ശാശ്വത പരിഹാരമല്ല- -തസ്ലീമ നസ്റിൻ വാഗമൺ: മുത്തലാഖ് ഇല്ലാതായെന്ന് കരുതി അസമത്വം അവസാനിക്കില്ലെന്ന് എഴുത്തുകാരി തസ്ലീമ നസ്റിൻ. വാഗമൺ ഡി.സി കോളജിൽ ആരംഭിച്ച നാഷനൽ അസോസിയേഷൻ ഓഫ് സ്റ്റുഡൻറ്സ് ഓഫ് ആർകിടെക്ചറിെൻറ (നാസ) അറുപതാമത് ദേശീയ കൺെവൻഷൻ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ലോകത്തെ എല്ലാവർക്കും ഒരു നിയമം മാത്രം മതിയെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യനീതി ലഭിക്കുന്ന ഏകീകൃത സിവിൽ നിയമം വരണമെന്ന് ആഗ്രഹിക്കുന്നു. വിവാഹമോചനത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം വേണം. വിവാഹമോചനം ഏത് രീതിയിലാണെങ്കിലും ഭർത്താവിനെ ആശ്രയിച്ച് കഴിയുന്ന സത്രീകൾക്ക് ബുദ്ധിമുട്ടാണ്. ശരിയായ വിദ്യാഭ്യാസവും സാമ്പത്തിക സ്വയംപര്യാപ്തയും നേടാൻ സ്ത്രീകൾക്ക് കഴിയണം. സെൻസറിങ്ങിനെ പൂർണമായി എതിർക്കുന്നു. 'പദ്മാവതി' സിനിമയുടെ പേരുപോലും മാറ്റിയ നടപടി സങ്കടകരമാണ്. ഒരു സൃഷ്ടിയെ മുഴുവനായി കണ്ട ശേഷമാണ് അതിനെ വിമർശിേക്കണ്ടത്. പദ്മാവതി കണ്ടാൽ കർണി സേനക്കാർക്ക് ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്. സിനിമയിൽ രജപുത്രന്മാരെ വീരന്മാരായാണ് കാണിച്ചിരിക്കുന്നത്. അലാവുദ്ദീൻ ഖിൽജിയെ അതിക്രൂരനായും ചിത്രീകരിച്ചിരിക്കുന്നു. കർണി സേനക്കുള്ള സിനിമയാണോ ഇതെന്ന് സംശയം തോന്നിയതായും അവർ പറഞ്ഞു.
Next Story