Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള ക്രിക്കറ്റി​െൻറ...

കേരള ക്രിക്കറ്റി​െൻറ ചരിത്രഷെൽഫിൽ നിറം മങ്ങാതെ ഡോക്​ടറുടെ ഇന്നിങ്​സ്​

text_fields
bookmark_border
കോട്ടയം: പുതുനേട്ടങ്ങൾ എത്തുേമ്പാഴും കേരള ക്രിക്കറ്റി​െൻറ ചരിത്രഷെൽഫിൽ ഇപ്പോഴും നിറം മങ്ങാതെ ആ ഇന്നിങ്സുണ്ട്. അബാസ് അലി ബെയ്ഗും ആബിദ് അലിയും ഉൾപ്പെടുന്ന പ്രബലരായ ഹൈദരാബാദിനെ ആദ്യമായി രഞ്ജി മത്സരത്തിൽ കേരളം പരാജയപ്പെടുത്തിയ ചരിത്ര ഇന്നിങ്സ്. ആ മത്സരത്തിൽ നെടുനായകത്വം വഹിച്ചത് ബുധനാഴ്ച അന്തരിച്ച ഡോ. മദൻ മോഹനായിരുന്നു. ഒറ്റക്ക് പൊരുതിയ ക്യാപ്റ്റൻ കൂടിയായിരുന്ന മദൻ മോഹൻ വാലറ്റക്കാരനെ ഒപ്പം നിർത്തി കേരളത്തെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.1966 നവംബറിൽ സിർപുർ പേപ്പർ ഗ്രൗണ്ടിലായിരുന്നു കളി. ഹൈദരാബാദിനെതിരെ ആദ്യ ഇന്നിങ്സ് ലീഡ് കൈവിെട്ടങ്കിലും രണ്ടാം ഇന്നിങ്സിൽ അവരെ ചെറിയ സ്കോറിന് പുറത്താക്കിയതോടെ ചരിത്രപ്രസിദ്ധമായ വിജയത്തിന് 231 റൺസ് മാത്രമായി അകലം. എന്നാൽ, നാല് വിക്കറ്റെടുത്ത ഗോവിന്ദ് രാജി​െൻറ ഉജ്ജ്വല ബൗളിങ്ങിൽ കേരളം പതറി. ഒമ്പതാം വിക്കറ്റ് നഷ്ടമാകുേമ്പാൾ വിജയത്തിന് 31 റൺ അകലെയായിരുന്നു കേരള ടീം. ക്രീസിൽ ക്യാപ്റ്റൻ മദൻ മോഹനും വാലറ്റക്കാരൻ കല്യാണസുന്ദരവും. തോൽവി ഉറപ്പിച്ചുനിൽക്കേ മദൻ മോഹൻ കല്യാണസുന്ദരത്തിനടുത്തെത്തി പറഞ്ഞു -നമുക്കൊന്ന് പിടിച്ചുനോക്കാം. അത് വെറുതെയായില്ല. വിജയം കേരളത്തെ തേടിയെത്തി. 71 റൺസുമായി പുറത്താകാതെനിന്ന മദൻ മോഹൻ കളിയിലെ താരവുമായി. ഇൗ മത്സരത്തിലൂടെ ധൈര്യശാലിയായ ക്യാപ്റ്റനെന്ന വിശേഷണവും കേരള ക്രിക്കറ്റ് ഇേദ്ദഹത്തിന് ചാർത്തിനൽകി. 1945 ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് ജനിച്ച മദൻ മോഹൻ അവധിക്കാലത്ത് വീടിനടുത്ത് നടന്ന പരിശീലന ക്യാമ്പിലൂടെയാണ് ബാറ്റ് കൈയിലെടുക്കുന്നത്. തുടർന്ന് സ്കൂൾ ക്രിക്കറ്റിൽ പേരെടുത്തു. 1960 കാലത്ത് നടത്തിയ മിന്നും പ്രകടനത്തോടെ സംസ്ഥാന സ്കൂൾ ടീം ക്യാപ്റ്റൻ സ്ഥാനം തേടിയെത്തി. പിന്നാലെ കുച്ച് ബിഹാർ ടൂർണമ​െൻറിനുള്ള സൗത്ത് സോൺ ടീമിലേക്ക് സെലക്ഷനും കേരള രഞ്ജി ടീമിലേക്കുള്ള വിളിയുമെത്തി. സേലത്ത് മദ്രാസിനെതിരെയുള്ള മത്സരത്തിലായിരുന്നു അരങ്ങേറ്റം. തുടർന്ന് പത്ത് വർഷത്തോളം കേരളത്തിനായി കളിച്ച ഇൗ മധ്യനിര ബാറ്റ്സ്മാൻ മികച്ച ഫീൽഡറുമായിരുന്നു. 1966ൽ ക്യാപ്റ്റനായപ്പോൾ കേരളത്തി​െൻറ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന റെക്കോഡും സ്വന്തമായി. 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അദ്ദേഹം 828 റണ്‍സും അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. വിരമിച്ചശേഷവും ക്രിക്കറ്റുമായുള്ള ബന്ധം വിട്ടില്ല. കേരള ക്രിക്കറ്റ് അസോസിയേഷൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ, കോട്ടയം ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എന്നീ പദവികളും വഹിച്ചു. ഇൗ സമർപ്പണത്തിനുള്ള അംഗീകാരമായി സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ ആദരിച്ചിരുന്നു. എന്നാൽ, ക്രിക്കറ്റ് പിച്ചുകെളക്കാൾ മദൻ മോഹന് പ്രശസ്തി നൽകിയത് മെഡിക്കൽ രംഗമായിരുന്നു. തൃശൂർ, േകാട്ടയം മെഡിക്കൽ കോളജുകളിൽ പ്രിൻസിപ്പലായ അദ്ദേഹം അറിയപ്പെടുന്ന പീഡിയാട്രിക് സർജന്മാരിൽ ഒരാളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങളിൽ ആധികാരിക ഉത്തരം കൂടിയായിരുന്നു ഡോക്ടറുടെ വാക്കുകൾ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് സ്വര്‍ണമെഡലോടെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പ്രവർത്തിച്ച സ്ഥലങ്ങളിലെല്ലാം മനുഷ്യസ്നേഹവും വിതറി. ഇത്തരം നിരവധി സ്നേഹകഥകളും ഒപ്പം പ്രവർത്തിച്ചവർ പങ്കുവെക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story