Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:42 AM GMT Updated On
date_range 2018-01-10T11:12:01+05:30ഓടിക്കൊണ്ടിരുന്ന പെട്ടിഓട്ടോയിൽ തീ
text_fieldsകട്ടപ്പന: ഓടിക്കൊണ്ടിരുന്ന പെട്ടി ഓട്ടോയിൽ കയറ്റിയിരുന്ന ഹോസുകൾക്ക് പിടിച്ചത് ഡ്രൈവർ അറിഞ്ഞില്ല. പിന്നാലെ വരുകയായിരുന്ന അഗ്നിശമന സേന വാഹനം തടഞ്ഞ് തീയണച്ചതിനാൽ ദുരന്തം ഒഴിവായി. മേരികുളത്ത് പാചകവാതകം ചോർന്നതായ അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തേക്ക് പോയ അഗ്‌നിശമന സേനയാണ് മുന്നിൽ പോയ പെട്ടിഓട്ടോയിൽ തീപടരുന്നത് കണ്ടത്. വെള്ളിലാംകണ്ടം പുന്നക്കുഴിയിൽ തോമസിനായി കട്ടപ്പനയിലെ ഒരു കടയിൽനിന്ന് വാങ്ങിക്കൊണ്ടുപോയ മോട്ടോറും അനുബന്ധ ഉപകരണങ്ങളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. കുന്തളംപാറ വലിയവീട്ടിൽ അഖിൽ രാജെൻറ ഓട്ടോയിലാണ് തീപിടിച്ചത്. ഹോസും വയറും കത്തിനശിച്ചെങ്കിലും മോട്ടോറും വാഹനവും സംരക്ഷിക്കാനായി. അഗ്‌നിശമനസേന മേരികുളത്ത് എത്തി ചോർച്ചയുണ്ടായ പാചകവാതക സിലിണ്ടർ നിർവീര്യമാക്കുകയും ചെയ്തു.
Next Story