Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:42 AM GMT Updated On
date_range 10 Jan 2018 5:42 AM GMTസ്വർണത്തട്ടിപ്പ്: പ്രതികൾ പിടിയിൽ
text_fieldsbookmark_border
മറയൂർ: മേലാടി ഭാഗത്ത് ചായക്കട ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ഇതര സംസ്ഥാന തട്ടിപ്പുകാർ മലപ്പുറത്ത് അറസ്റ്റിൽ. കഴിഞ്ഞമാസം 13നാണ് സ്വർണംപൂശിയ ലോഹക്കഷണം നൽകി മറയൂർ കോച്ചാരം സ്വദേശി സുരേഷിെൻറ പക്കൽനിന്ന് ഒന്നര ലക്ഷം രൂപ തട്ടിയത്. സുരേഷിനെ കബളിപ്പിച്ച് ഒന്നര ലക്ഷം തട്ടുന്നതിൽ പ്രധാന പങ്കുവഹിച്ച അസം സ്വദേശി മുഹമ്മദ് നൂറുൽ അമീൻ (25), സുഹൃത്തുക്കളായ അബ്ദുൽ സലാം, ഷാ ആലം, മുഹമ്മദ് ബാറിസ്ലാം, എന്നിവരെയാണ് മലപ്പുറം സി.െഎ എ. േപ്രംജിത്തിെൻറ നേതൃത്വത്തിൽ പിടികൂടിയത്. പഴയ വീട് പൊളിക്കുന്നതിനിടെ സ്വർണനിധി കിട്ടിയെന്ന് ധരിപ്പിച്ച് മലപ്പുറം കോട്ടപ്പടി സ്വദേശിയിൽനിന്ന് 15 ലക്ഷം തട്ടിയെടുക്കുന്നതിനിടെയാണ് വേഷം മാറിയെത്തിയ സി.ഐയും സംഘവും യുവാക്കളെ പിടികൂടിയത്. ഇവരിൽനിന്ന് 1.90 ലക്ഷം വരുന്ന രണ്ടായിരത്തിെൻറ വ്യാജകറൻസികളും സ്വർണനിറമുള്ള ലോഹക്കട്ടികളും പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story