Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യലഹരിയിൽ ഒാടിച്ച...

മദ്യലഹരിയിൽ ഒാടിച്ച കാറിൽനിന്ന്​ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
തൊടുപുഴ: മദ്യലഹരിയിൽ അലക്ഷ്യമായി ഓടിച്ച കാറിൽ നിന്ന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മിനിവിലാസത്തിൽ ബിനു, ആലുവ കല്ലുപാലത്തിങ്കൽ ബിനോയ്, പള്ളിപ്പറമ്പിൽ റോബർട്ട്, തട്ടാൻ പറമ്പിൽ ബാബു, കാക്കനാട് സ്വദേശി ജിജി മാത്യു എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കാറുകളെ തട്ടി നിർത്താതെ പോയ കാർ തടയാൻ ശ്രമിച്ച പൊലീസുകാർക്കിടയിലേക്ക് ഓടിച്ചു കയറ്റിയതായും കേസുണ്ട്. വൈകീട്ട് നാലോടെ തൊടുപുഴ ടൗണിലാണ് സംഭവം. അപകടകരമായി ടൗണിലൂടെ പാഞ്ഞ കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് ട്രാഫിക് പൊലീസ് കെ.എസ്.ആർ.ടി.സി ജങ്ഷനിൽ കാർ തടഞ്ഞു. എന്നാൽ, പൊലീസുകാർക്കിടയിലേക്ക് ഓടിച്ചുകയറ്റി വാഹനം മുന്നോട്ടുപോവുകയായിരുന്നു. തുടർന്ന് ചുങ്കത്ത് വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്ന് എസ്.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ജില്ലയിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കും തൊടുപുഴ: കേന്ദ്ര മെഡിക്കൽ ബില്ലിനെതിരെ രാജ്യവ്യാപകമായി ചൊവ്വാഴ്ച നടക്കുന്ന മെഡിക്കൽ ബന്ദി​െൻറ ഭാഗമായി ഇടുക്കി ജില്ലയിലെ മുഴുവൻ സർക്കാർ/സ്വകാര്യ ആശുപത്രികളിലെയും ഡോക്ടർമാർ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ പണിമുടക്കും. അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story