Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2018 5:24 AM GMT Updated On
date_range 1 Jan 2018 5:24 AM GMTഇസ്ലാമിെൻറ സഹവർത്തിത്വ മുഖമാണ് സമൂഹത്തിന് സമർപ്പിക്കേണ്ടത് -^ടി. ആരിഫലി
text_fieldsbookmark_border
ഇസ്ലാമിെൻറ സഹവർത്തിത്വ മുഖമാണ് സമൂഹത്തിന് സമർപ്പിക്കേണ്ടത് --ടി. ആരിഫലി കോഴിക്കോട്: സമാധാനവും നിർഭയത്വവും വിഭാവനചെയ്യുന്ന മതമായതിനാലാണ് പ്രതിലോമ ശക്തികൾ ഇസ്ലാമിനെ പ്രതിപ്പട്ടികയിൽ നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസിസ്റ്റൻറ് അമീർ ടി. ആരിഫലി. ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം തെരഞ്ഞെടുക്കപ്പെട്ടവർക്ക് നടത്തിയ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭിപ്രായഭിന്നതകൾക്കപ്പുറം ഇസ്ലാമിെൻറ സഹവർത്തിത്വപൂർണമായ മുഖമാണ് സമുദായസംഘടനകൾ സമൂഹത്തിൽ കാഴ്ച വെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, വനിത വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല, സെക്രട്ടറി പി. റുക്സാന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story