Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ലയിലെ ബ്ലോക്ക്​​...

ജില്ലയിലെ ബ്ലോക്ക്​​ പഞ്ചായത്തുകൾ ജനസൗഹൃദമാകുന്നു

text_fields
bookmark_border
കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ ജനസൗഹൃദമാകുന്നു. ഇതുസംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർക്കും സെക്രട്ടറിമാർക്കുമായി നടത്തിയ ശിൽപശാല കലക്ടർ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾ ജനസൗഹൃദമാക്കുക, ഓഫിസ് സംവിധാനത്തി​െൻറ കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പുവരുത്തുക, സേവനങ്ങൾ സമയബന്ധിതമാക്കുക, ജനസേവന സംവിധാനം മെച്ചപ്പെടുത്തുക, പശ്ചാത്തല സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും നിലവാരമുയർത്തുക, പ്രകൃതി സംരക്ഷണം, ശുചിത്വം എന്നിവക്ക് പ്രാധാന്യം നൽകുക, എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ േപ്രാട്ടോകോൾ നിർബന്ധമാക്കുക, സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, കുട്ടികൾ വയോജനങ്ങൾ, സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും സമത്വം ഉറപ്പുവരുത്തുന്ന രീതിയിൽ സേവനപ്രദാന സംവിധാനം ഏർപ്പെടുത്തുക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് റാമ്പ്, പൊതുജനങ്ങൾക്ക് ഇരിക്കാനും എഴുതാനുമുള്ള സൗകര്യവും സ്റ്റേഷനറിയും കുടിവെള്ളം, വായന കോർണർ, ടെലിവിഷൻ, തപാൽപെട്ടി, പരാതിപ്പെട്ടി എന്നിവ സജ്ജീകരിക്കുക, പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള ടോയ്ലറ്റ്, സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ്, മുലയൂട്ടുന്ന അമ്മക്കും കുഞ്ഞിനും സ്വകാര്യത ഉറപ്പുവരുത്തുന്ന പ്രത്യേക സൗകര്യം, പ്രഥമശുശ്രൂഷ കിറ്റ്, ടച്ച് സ്ക്രീൻ (സേവനങ്ങളുടെ അവസ്ഥ അറിയാൻ), അപേക്ഷ, കത്തുകൾ ഓഫിസിലും ഘടക സ്ഥാപനങ്ങളിലും സ്വീകരിച്ചാൽ കൈപ്പറ്റ് രസീത് കൊടുക്കാനുള്ള സംവിധാനം, പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിലേക്ക് കമ്മിറ്റികളുടെ തീയതി, അജണ്ട, മിനിറ്റ്സ് എന്നിവയും ഗുണഭോക്തൃ പട്ടികയും 48 മണിക്കൂറിനകം ബ്ലോക്ക് പഞ്ചായത്ത് വെബ്സെറ്റിൽ പ്രദർശിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് ബ്ലോക്കുകൾ ജനസൗഹൃദ സദ്ഭരണ കേന്ദ്രങ്ങളാക്കുകയെന്ന് അസി. െഡവലപ്മ​െൻറ് കമീഷണർ (ജനറൽ) പി.എസ്. ഷിനോ അറിയിച്ചു. സ്നേഹസംഗമം ഉദ്ഘാടനം കോട്ടയം: വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ജില്ലയിലെ ഫോസ്റ്റർ കെയർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെയും കുടുംബങ്ങളുടെയും സ്നേഹസംഗമം നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന ഉദ്ഘാടനം ചെയ്തു. കോട്ടയം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൻ കെ.യു. മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായി. ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം രാജി പി. ജോയി മുഖ്യപ്രഭാഷണം നടത്തി. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബി. മോഹനൻ, ജില്ല ശിശു സംരക്ഷണ ഓഫിസർ വി. ജെ. ബിനോയ്, ഡി.സി.പി.യു െപ്രാട്ടക്ഷൻ ഓഫിസർ ആശിഷ് ജോസഫ് എന്നിവർ പങ്കെടുത്തു. തുടർന്ന് കുടുംബശ്രീ സ്റ്റേറ്റ് ഫാക്കൽറ്റി കെ.എസ്. അനിയൻകുഞ്ഞ് ക്ലാസെടുത്തു. ചിൽഡ്രൻസ് ഹോം സൂപ്രണ്ടിനും ശ്രീദേവിനും ആദരം കോട്ടയം: ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബി. മോഹനനും സംസ്ഥാന സർക്കാറി​െൻറ ഉജ്ജ്വലബാല്യം പുരസ്ക്കാര ജേതാവ് ശ്രീദേവിനും ജില്ല വികസന സമിതിയുടെ ആദരം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രശംസപത്രവും സമ്മാനങ്ങളും കൈമാറി. തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിനെ മികച്ച ബാലസംരക്ഷണ കേന്ദ്രമാക്കി മാറ്റി സംസ്ഥാന അവാർഡിന് അർഹമാക്കിയതിനാണ് സൂപ്രണ്ടിനെ ആദരിച്ചത്. ജില്ലയിൽ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. സെറിബ്രൽ പാൾസിയുടെ വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായി മാറിയ ബാല്യമാണ് ശ്രീദേവിേൻറത്. തുടർച്ചയായി സ്കൂളിൽപോലും എത്താൻ കഴിയാത്ത ശ്രീദേവ് കഥാസമാഹരങ്ങളും കവിതാസമാഹരങ്ങളുമായി ഇതുവരെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് സ്പോൺസർഷിപ് േപ്രാഗ്രാം ഉദ്ഘാടനം കോട്ടയം: വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന സ്റ്റേറ്റ് സ്പോൺസർഷിപ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി നിർവഹിച്ചു. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായമായി നിശ്ചിത തുക നൽകി കുട്ടികളെ കുടുംബങ്ങളിൽ വളരാൻ സഹായിക്കുന്നതാണ് പദ്ധതി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ സിനി കെ. തോമസ് സന്ദേശം നൽകി. ജില്ല ശിശുസംരക്ഷണ ഓഫിസർ വി.ജെ. ബിനോയ് സ്വാഗതവും ഡി.സി.പി.യു െപ്രാട്ടക്ഷൻ ഓഫിസർ ആശിഷ് ജോസഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story