Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദമ്പതികളുടെ തിരോധാനം:...

ദമ്പതികളുടെ തിരോധാനം: അജ്​മീറിലും പരിസരങ്ങളിലും തിരച്ചിൽ ഉൗർജിതം

text_fields
bookmark_border
കോട്ടയം: അറുപുറയില്‍നിന്ന് കാണാതായ ദമ്പതികള്‍ക്കായി അജ്മീറിലും പരിസരങ്ങളിലും തിരച്ചിൽ ഉൗർജിതമാക്കി ക്രൈംബ്രാഞ്ച്. കാണാതായ അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളെക്കുറിച്ച് എന്തെങ്കിലും അനുകൂലവിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അഞ്ചുമാസം മുമ്പ് ഹബീബയെന്ന് സംശയിക്കുന്ന സ്ത്രീയെ കണ്ടിരുന്നതായി അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി ലഭിെച്ചങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അജ്മീര്‍ പോലെ മലയാളികള്‍ ഏറെതാമസിക്കുന്ന സല്‍വാര്‍ ദര്‍ഗയിലും പരിസരങ്ങളിലുമാണ് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തിയത്. രാജസ്ഥാന്‍ െപാലീസി​െൻറ സഹായത്തോടെയാണ് അന്വേഷണം. അജ്മീറിലെ പൊലീസ് സ്റ്റേഷനിൽനിന്ന് മൂന്ന് വാഹനങ്ങളിലായി 65 കിലോമീറ്റര്‍ അകലെയുള്ള സല്‍വാറിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ദര്‍ഗയിലും സമീപത്തെ ഹോട്ടലുകളിലും മറ്റും വിവരശേഖരണം നടത്തി. ലുക്കൗട്ട് നോട്ടീസ് ദര്‍ഗയിലും പരിസരപ്രദേശങ്ങളിലും പതിപ്പിച്ചു. ദര്‍ഗയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന സ്ഥലമാണ് സല്‍വാർ. ബന്ധുക്കളിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രിയോടെയാണ് അജ്മീറിലെത്തിയത്. ഡിവൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യ​െൻറ നേതൃത്വത്തിലുള്ള സംഘം മലയാളികളുടെ സഹായവും തേടുന്നുണ്ട്. 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിലാണ് ദമ്പതികളെ കാണാതായത്. രാത്രി ഒമ്പതിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് കാറിൽ പുറത്തേക്ക്പോയ ദമ്പതികൾ പിന്നീട് തിരിച്ചുവന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story