Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:35 AM GMT Updated On
date_range 22 Feb 2018 5:35 AM GMTഷുഹൈബിെൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം ^കേരള കോൺഗ്രസ് (ജേക്കബ്)
text_fieldsbookmark_border
ഷുഹൈബിെൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണം -കേരള കോൺഗ്രസ് (ജേക്കബ്) കോട്ടയം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണ്. പിണറായിയുടെ ഭരണത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്കാകുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യന്ത്രിയുടെ മണ്ഡലത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടിട്ടും പ്രതികരിക്കാൻ അദ്ദേഹം ആറു ദിവസമെടുത്തതുതന്നെ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിലെ പാളിച്ച വെളിപ്പെടുത്തുന്നു. എൽ.ഡി.എഫ് അധികരാത്തിൽ വന്നശേഷം ക്രമസമാധാന തകർച്ചയുടെ പരമ്പരയാണ് അരങ്ങേറിയത്. ഇതൊന്നും കണ്ടില്ലെന്നുനടിക്കുന്ന മുഖ്യമന്ത്രി ഫലത്തിൽ അക്രമങ്ങൾക്ക് മൗനാനുവാദമാണു നൽകുന്നത്. കേരള കോൺഗ്രസിെൻറ-ജേക്കബ് പുതിയ സംസ്ഥാന കമ്മിറ്റിയും പുതിയ ഭാരവാഹികളും ഇൗ മാസം 24ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ചുമതലയേൽക്കും. 14 ജില്ലകളിൽനിന്നായി 240 പ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story