Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:26 AM GMT Updated On
date_range 22 Feb 2018 5:26 AM GMTഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കട്ടപ്പന: 1.5 കിലോ കഞ്ചാവുമായി യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം കല്ലുമേട് തലച്ചിറവീട്ടിൽ മനോജ് രാജപ്പനാണ് (45) അറസ്റ്റിലായത്. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് വാങ്ങി കേരളത്തിൽ വിൽക്കുന്നുെണ്ടന്ന രഹസ്യ വിവരത്തെ ത്തുടർന്ന് ഇടുക്കി എസ്.പിയുടെ സ്പെഷൽ സ്ക്വാഡിലെ പ്രവീൺ, മേനാജ്, ജോഷി എന്നിവർ രണ്ടാഴ്ചയായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു. സ്ക്വാഡ് നൽകിയ വിവരത്തെത്തുടർന്ന് ചൊവ്വാഴ്ചമുതൽ ഉപ്പുതറ പൊലീസും ഇയാളെ നിരീക്ഷിച്ചിരുന്നു. മറ്റൊരാൾക്ക് കൈമാറാൻ കഞ്ചാവുമായി ചപ്പാത്ത്, ശാന്തിപ്പാലത്ത് കാത്തുനിൽക്കുന്നതിനിടെ ബുധനാഴ്ച 3.30ന് എസ്.ഐ കിരണിെൻറ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story