Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:26 AM GMT Updated On
date_range 2018-02-22T10:56:59+05:30നവജാത ശിശുവിെൻറ ശരീരത്തിൽ ഉറുമ്പരിച്ച സംഭവം: വിദഗ്ധ സംഘം അന്വേഷിക്കും
text_fieldsകളമശ്ശേരി: ഗവ: മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയിരുന്ന നവജാത ശിശുവിെൻറ ശരീരത്തിൽ ഉറുമ്പിനെ കണ്ടതായ പരാതി ഡോക്ടർമാരുടെ വിദഗ്ധ സംഘം അന്വേഷിക്കും. ഓർത്തോ പീഡിക്, പീഡിയാട്രിക്സ് വകുപ്പ് മേധാവികളും, നഴ്സിങ് സൂപ്രണ്ടുമടങ്ങുന്ന മൂന്നംഗ സമിതിയാണ് അന്വേഷിക്കുക. മാസം തികയാതെ ഓപറേഷനിലൂടെ പുറത്തെടുത്ത നവജാത ശിശുവിെൻറ ശരീരത്തിലാണ് ഉറുമ്പിനെ കണ്ടത്. കഴിഞ്ഞ 11നാണ് കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ കണ്ണോത്ത് കെ.എ. അൻവറിെൻറ ഭാര്യ മെഡിക്കൽ കോളജിൽ ഓപറേഷനിലൂടെ മാസം തികയാത്ത പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ ഡോക്ടറുടെ നിർദേശപ്രകാരം നവജാത ശിശുക്കളെ പ്രവേശിപ്പിക്കുന്ന എൻ.ഐ.സി.യുവിൽ കിടത്തുകയായിരുന്നു. തുടർന്ന് 19ന് വൈകീട്ട് അഞ്ചോടെ മാതാവ് ഡ്യൂട്ടി നഴ്സിെൻറ അനുമതിയോടെ കുട്ടിയെ കാണാൻ ഐ.സി.യുവിൽ എത്തിയപ്പോൾ കുട്ടിയുടെ മുഖത്തും, തലയിലും ഉറുമ്പ് കൂടിയ നിലയിൽ കാണപ്പെട്ടതായാണ് പരാതി. ഇതേക്കുറിച്ച് ഡ്യൂട്ടിയിലുള്ളവരോട് ചോദിച്ചപ്പോൾ അവർ മാനസികമായി പീഡിപ്പിക്കുന്ന രീതിയിലാണ് പെരുമാറിയതെന്ന് ദമ്പതികൾ പറഞ്ഞു. തുടർന്ന് ഇവർ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഇവർ പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ ബന്ധുക്കളും നാട്ടുകാരും സംഭവത്തിെൻറ പിറ്റേന്ന് മെഡിക്കൽ കോളജിലെത്തി ബഹളം വെച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇവരുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷിക്കാൻ തീരുമാനമെടുത്തത്. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ: വി.കെ.ശ്രീകല പറഞ്ഞു.
Next Story