Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:18 AM GMT Updated On
date_range 20 Feb 2018 5:18 AM GMTഗാന്ധി വധത്തിനു പിന്നിൽ വൻ ഗൂഢാലോചന; സുപ്രധാന രേഖകൾ ലഭിച്ചെന്ന് ഹരജിക്കാരൻ
text_fieldsbookmark_border
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിന് പിന്നിൽ വിപുല ഗൂഢാലോചനയുണ്ടെന്നും ഇതു തെളിയിക്കുന്ന സുപ്രധാന രേഖകൾ യു.എസിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും സുപ്രീംകോടതിയിൽ വെളിപ്പെടുത്തൽ. ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയ മുംബൈയിലെ ഡോ. പങ്കജ് ഫഡ്നിസ് ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അമേരിക്കയുടെ ലൈബ്രറി ഒാഫ് കോൺഗ്രസിൽനിന്നാണ് നിർണായക രേഖകൾ കിട്ടിയതെന്ന് അദ്ദേഹം ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ചിനു മുന്നിൽ പറഞ്ഞു. അപേക്ഷയോടൊപ്പം രേഖകൾ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അഭിനവ് ഭാരത് ട്രസ്റ്റിെൻറ ട്രസ്റ്റിയാണ് ഡോ. പങ്കജ്. ഫോറൻസിക് തെളിവുകളടക്കം ഹാജരാക്കാനാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇൗ കാര്യം വ്യക്തമാക്കുന്ന ന്യൂയോർക് കോടതി അറ്റോണിയുടെ കത്തും കോടതിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story