Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2018 5:15 AM GMT Updated On
date_range 2018-02-14T10:45:00+05:30ഒരു മതം മാത്രം മതിയെന്ന് ചിന്തിക്കുന്ന ശക്തി വളര്‍ന്നുവരുന്നു -^മാര്‍ ജോസഫ് പെരുന്തോട്ടം
text_fieldsഒരു മതം മാത്രം മതിയെന്ന് ചിന്തിക്കുന്ന ശക്തി വളര്‍ന്നുവരുന്നു --മാര്‍ ജോസഫ് പെരുന്തോട്ടം ചങ്ങനാശ്ശേരി: രാജ്യത്ത് ഒരു മതം മാത്രം മതിയെന്ന് ചിന്തിക്കുന്ന ശക്തി വളര്‍ന്നുവരുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങെളയും അംഗീകരിച്ചതാണ്. ലോക മതങ്ങള്‍ക്ക് ജന്മം കൊടുത്ത രാജ്യമാണ് നമ്മുടേത്. ഇത്രയേറെ വൈവിധ്യം ലോകത്തിൽ മറ്റൊരിടത്തുമില്ല. വിവിധ മതങ്ങള്‍ ഇവിടെ സാഹോദര്യം പങ്കുവെച്ച് ജീവിക്കുമ്പോള്‍ മതമൈത്രിയുടെ ഉദ്ഘോഷണമാണ് ഉയരുന്നത്. എല്ലാ മതങ്ങള്‍ക്കും അവകാശസ്വാതന്ത്യം ഉള്ളപ്പോള്‍ അത് ഹനിക്കപ്പെടാന്‍ ഇടായാകരുതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കൺവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ പെരുന്തോട്ടം. മറ്റു മതങ്ങളെ ആദരിക്കാനും സ്‌നേഹിക്കാനും ക്രൈസ്തവര്‍ക്ക് കഴിയണം. കോടാനുകോടി ജനങ്ങള്‍ ഒരുനേരം പോലും ആഹാരമില്ലാതെ വലയുന്ന സ്ഥിതിവിശേഷം ഉള്ളപ്പോള്‍ ഒരു ശതമാനം സമ്പത്തിെൻറ 80 ശതമാനവും കൈയടക്കിയിരിക്കുകയാണ്. ആഡംബരങ്ങളില്‍ കഴിയുന്ന ഒരു ശതമാനം ജീവിതത്തില്‍ അലയുന്നവെരയും കഷ്ടപ്പെടുന്നവെരയും കാണാതെപോകുന്നു. എല്ലാ രാജ്യങ്ങളും ആയുധ ശേഖരണത്തിനുവേണ്ടിയാണ് പണം ചെലവിടുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ശത്രുതയും മാത്സര്യവും വര്‍ധിക്കുന്നതാണ് ഇതിന് കാരണം. ഇവിടെയാണ് ക്രൈസ്തവസാക്ഷ്യം ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വികാരി ജനറാൾമാരായ മോണ്‍. ജയിംസ് പാലക്കല്‍, മോണ്‍. മാണി പുതിയിടം, ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ജേക്കബ് വാരിക്കാട്ട്, മാത്തുകുട്ടി പൊട്ടുകുളം, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്, ഫാ. ജന്നി കായംകുളത്തുശ്ശേരി, ഫാ. തോമസ് പ്ലാപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലക്കലിെൻറ മുഖ്യകാര്‍മികത്വത്തില്‍ ചങ്ങനാശ്ശേരി ഫൊറോനയിലെ വൈദികര്‍ കുര്‍ബാന അര്‍പ്പിച്ചു. ഡോ. മാണി പുതിയിടം വിഷയാവതരണം നടത്തി. ഡോ. ടോം കുന്നുംപുറം, റവ. ഡോ. മാത്യു ചങ്ങംകരി, ഫാ. സെബാസ്റ്റ്യന്‍ കൂട്ടുമ്മേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബുധനാഴ്ച രാവിലെ 9.30ന് തൃക്കൊടിത്താനം ഫൊറോനയിലെ വൈദികര്‍ കുർബാന അര്‍പ്പിക്കും. 11ന് മാര്‍ ജോസഫ് പൗവത്തില്‍ പ്രഭാഷണം നടത്തും. തുടർന്ന് ടി.സി. ജോര്‍ജ് മുംെബെ വചനപ്രഘോഷണം നടത്തും. ഉച്ചക്ക് രണ്ടിന് ഫാ. ഡേവിസ് ചിറമേല്‍ 'വിശ്വാസകൈമാറ്റവും േപ്രഷിതസാക്ഷ്യവും' എന്ന വിഷയത്തിലും ഫാ. ജേക്കബ് ചക്കാത്തറ 'യുവജനങ്ങളും നാളത്തെ സഭയും' എന്നതിലും വചനം പങ്കുവെക്കും.
Next Story