Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 5:26 AM GMT Updated On
date_range 2018-02-13T10:56:59+05:30സ്കൂൾ ബസിനുമുന്നിൽ ടിപ്പർ നിർത്തി വെല്ലുവിളി
text_fieldsവടശേരിക്കര: സ്കൂൾ ബസിനുമുന്നിൽ ടിപ്പർ നിർത്തിയിട്ട് ജീവനക്കാരുടെ വെല്ലുവിളി. തിങ്കളാഴ്ച രാവിലെ അത്തിക്കയം മടന്തമണ്ണിലാണ് വിദ്യാർഥികളെയും നാട്ടുകാരെയും ആശങ്കയിലാക്കിയ സംഭവം. സ്കൂൾ സമയത്ത് ടിപ്പർ ലോറികൾ പരക്കം പായുന്നത് ഒരുസംഘം വീട്ടമ്മമാർ ചോദ്യം ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണ് സ്കൂൾ ബസ് എത്തിയപ്പോൾ ബസിെൻറ മുന്നിൽ ടിപ്പർ വഴിമുടക്കി പരാക്രമം കാട്ടിയത്. മേഖലയിൽ അടച്ചിട്ട പാറമടകൾ ഒന്നിനു പിറകെ ഒന്നായി പ്രവർത്തനം ആരംഭിച്ചതോടെ വടശേരിക്കര, പെരുനാട്, നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിൽ ടിപ്പർ ലോറികളുടെ പരക്കംപാച്ചിൽ ആരംഭിച്ചു. നിയന്ത്രണം ഏർപ്പെടുത്തേണ്ട പൊലീസും ഉദ്യോഗസ്ഥരും പാറമടലോബിയുടെ വേണ്ടപ്പെട്ടവരായതിനാൽ സ്കൂൾ സമയത്തെ അമിതവേഗം ചോദിക്കാൻ പോലും ആളില്ലാതായി. ഹെൽമറ്റ് വേട്ടക്ക് പതുങ്ങിക്കിടക്കുന്ന പൊലീസ് വാഹനങ്ങൾ സ്കൂൾ സമയത്ത് ഒാടുന്ന ടിപ്പർ ലോറികൾക്ക് വഴിയൊരുക്കുകയാണെന്ന ആക്ഷേപം വ്യാപകമാണ്. ഇതോടെ മരണപ്പാച്ചിൽ നടത്തുന്ന ലോറികളുടെ മുന്നിൽനിന്ന് കൊച്ചുകുഞ്ഞുങ്ങെളയും കൂട്ടി ഭീതിയോടെ ഓടിമാറേണ്ട സാഹചര്യം വന്നതോടെയാണ് മടന്തമണ്ണിലെ ഒരുപറ്റം വീട്ടമ്മമാർ ചോദ്യംചെയ്തത്. ഇതോടെ റോഡ് അടക്കിവാഴുന്ന പാറമട ലോബിയുടെ ഗുണ്ടകൾ ഭീഷണിയുമായി രംഗത്തെത്തി. തുടർന്നാണ് തിങ്കളാഴ്ച രാവിലെ ആർക്കുവേണമെങ്കിലും പരാതി നൽകിക്കോളൂ എന്ന വെല്ലുവിളിയുമായി കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂളിൽനിന്ന് കുട്ടികളെ കയറ്റാൻ അത്തിക്കയത്തെത്തിയ ബസിനുമുന്നിൽ മടന്തമൺ ഭാഗത്ത് വെച്ചൂച്ചിറ മണിമലേത്ത് പാറമടയിലെ ടിപ്പർ ലോറി കയറ്റിയിട്ട് വഴിമുടക്കിയത്. ഏറെനേരം കഴിഞ്ഞ് നാട്ടുകാർ സംഘടിച്ചതോടെ ൈഡ്രവർ ലോറിയുമായി പോയി. കുട്ടികൾ രണ്ടുമണിക്കൂർ വൈകിയാണ് സ്കൂളിലെത്തിയത്.
Next Story