Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:26 AM GMT Updated On
date_range 11 Feb 2018 5:26 AM GMTയുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ
text_fieldsbookmark_border
പാമ്പാടി (കോട്ടയം): യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൂരോപ്പട മാടപ്പാട് ക്ഷേത്രത്തിലെ പൂജാരി പൊൻകുന്നം ചെറുവള്ളി ക്ഷേത്രത്തിന് സമീപം വാളാർ പള്ളിൽ സിനേഷ് കുമാറിനെ (ഹരി---38) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ ഉറങ്ങുന്നതിനിടെ അപമാനിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. യുവതിയും ഭർത്താവും വെള്ളിയാഴ്ച പാമ്പാടി സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്ന് പാമ്പാടി സി.ഐ യു.ശ്രീജിത്ത്, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മാടപ്പാട്ടെ വീട്ടിലെത്തി ഹരിയെ അറസ്റ്റു ചെയ്തു. 2015ൽ ഇപ്പോൾ പീഡനത്തിനിരയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത അനുജത്തിയെ പീഡിപ്പിച്ചതിന് നൂറനാട് പൊലീസ് ഇയാളെ അറസ്റ്റുചെയ്തിരുന്നു. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഹരി മൂന്നു മാസം റിമാൻഡിലായിരുന്നു. പീഡനത്തിന് കൂട്ടുനിന്നുവെന്ന കുറ്റത്തിന് പെൺകുട്ടിയുടെ മാതാവിനെയും അറസ്റ്റു ചെയ്തിരുന്നു. മാടപ്പാട് ക്ഷേത്രത്തിൽ ഒരു വർഷത്തിലധികമായി പൂജകൾ ചെയ്തുവരുന്ന ഹരി ക്ഷേത്ര ഭരണസമിതിക്കാരോട് ശ്രീഹരി നമ്പൂതിരി എന്നാണു പേരുപറഞ്ഞത്. കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ ഹരിയെ 14 ദിവസത്തേക്ക് റിമാൻഡ്് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story