Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2018 5:23 AM GMT Updated On
date_range 11 Feb 2018 5:23 AM GMTഒരുമിനിറ്റിൽ 131 പുഷ്അപ്; വിഷ്ണുവിന് ദേശീയ റെക്കോഡ്
text_fieldsbookmark_border
കോട്ടയം: കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിൽ ഒരുമിനിറ്റിൽ 131 പുഷ്അപ് എടുത്ത വിഷ്ണു താരമായി. സ്വന്തം വിദ്യാലയമുറ്റത്ത് നിരവധിയാളുകെള സാക്ഷിനിർത്തി മിന്നുന്ന പ്രകടനത്തിൽ ദേശീയ റെക്കോർഡും സ്വന്തമാക്കി. പരിശീലകനെ പോലും ഞെട്ടിച്ചതായി പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം ഏഴാംക്ലാസ് വിദ്യാർഥിയുടെ പ്രകടനം. നേട്ടം കൊയ്തിട്ടും വിഷ്ണുവിന് സങ്കടം ബാക്കിയാണ്. ഗിന്നസ് റെക്കോർഡിന് ഇനിയും ആറുവർഷം കാത്തിരിക്കണം. 18 വയസ്സ് കഴിഞ്ഞവരുടെ പ്രകടനം മാത്രേമ ഗിന്നസ് ബുക്ക് അധികൃതർ പരിഗണിക്കൂ. ഏതാനും നാൾ മുമ്പ് മൂന്നാര്‍ സ്വദേശിയായ 28കാരൻ എ. ജോസഫ് ഒരു മിനിറ്റില്‍ 84 പുഷ്അപ് എടുക്കുന്നത് ടി.വിയിൽ കണ്ടു. ഇത് േഭദിക്കണമെന്ന ആഗ്രഹത്തോടെയാണ് പരിശീലനം ആരംഭിച്ചത്. പരിശീലന സമയത്ത് 144 പുഷ്അപ് വരെ എടുക്കാന്‍ സാധിച്ചിരുന്നു. പാലാ മേവട വേലുത്താഴെ വി.ഡി. സന്തോഷ്കുമാര്‍-ജിഷ ദമ്പതികളുടെ മൂത്തമകനാണ്. സഹോദരൻ നാലാം ക്ലാസ് വിദ്യാര്‍ഥി വിവേക് കരാെട്ട അഭ്യസിക്കുന്നുണ്ട്. റെക്കോഡ് സ്വന്തമാക്കുന്ന പ്രകടനം യൂനിവേഴ്സല്‍ െറേക്കാഡ്സ് ഫോറം ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫിെൻറ നേതൃത്വത്തിലാണ് നടന്നത്. നാലുവര്‍ഷമായി സന്‍സായ് കെ.ജി. സന്തോഷ്, സന്‍സായ് അനൂപ് കെ. ജോ എന്നിവരുടെ കീഴിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story