Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക്​ ഗുരുതര പരിക്ക്​

text_fields
bookmark_border
രാജാക്കാട്: കജനാപ്പാറക്ക് സമീപം വെള്ളിവിളുന്താനിൽ കാട്ടാനക്കൂട്ടത്തി​െൻറ ആക്രമണത്തിൽ തോട്ടംതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈസൺവാലി പോസ്റ്റ് ഓഫിസ് പടി പുറപ്പേൽ ജെയ്സണിനാണ് (36) തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റത്. ഇയാളെ അടിമാലിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെയ്സണും സുഹൃത്തുക്കളും വെള്ളിവിളുന്താനിൽ സ്വകാര്യ ഉടമയുടെ ഏലത്തോട്ടത്തിൽ പണിക്ക് പോകുന്നതിനിടെ കജനാപ്പാറ- മുട്ടുകാട്- ബൈസൺവാലി കോളനി ക്ഷേത്രത്തിനു സമീപത്തുെവച്ച് കാട്ടിൽ മറഞ്ഞുനിന്ന ആനകളുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഇവരെ ഓടിച്ച ആനകൾ പിന്നിലായിരുന്ന ജെയ്സണെ തുമ്പിക്കൈക്ക് അടിച്ചുവീഴ്ത്തി എടുത്തെറിയുകയായിരുന്നു. സുഹൃത്തുക്കൾ ബഹളംെവച്ച് നാട്ടുകാരുമായി തിരികെ എത്തി കാട്ടാനക്കൂട്ടത്തെ ഓടിച്ചാണ് ജെയ്സണെ ആശുപത്രിയിലെത്തിച്ചത്. തുടർച്ചയായുണ്ടാകുന്ന കാട്ടാനക്കൂട്ടത്തി​െൻറ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കജനാപ്പാറ--ബൈസൺവാലി റോഡ് ഉപരോധിച്ചു. സംഭവമറിഞ്ഞ് എത്തിയ വനപാലക സംഘത്തെ തടഞ്ഞുെവച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story