Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗാന്ധിയന്‍...

ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആഗോള പ്രസക്തി വര്‍ധിച്ചു ^എം.എല്‍.എ

text_fields
bookmark_border
ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആഗോള പ്രസക്തി വര്‍ധിച്ചു -എം.എല്‍.എ പത്തനംതിട്ട: അസഹിഷ്ണുതയുടെ ലോകത്ത് സംഘര്‍ഷം കൊടുമ്പിരിക്കൊണ്ട സമകാലിക സാഹചര്യത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആഗോളപ്രസക്തി വര്‍ധിച്ചതായി ചിറ്റയം ഗോപകുമാര്‍ എം. എല്‍.എ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ സമാപനസമ്മേളനം അടൂര്‍ ഗവ. ബോയിസ് എച്ച്. എസ്.എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജി കാട്ടിത്തന്ന പാതയിലൂടെ മുന്നേറാന്‍ കഴിഞ്ഞാല്‍ സമകാലികസമൂഹം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും ഗാന്ധിയന്‍ ചിന്താധാരകള്‍ പിന്തുടരാന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടുവരണമെന്നും എം.എല്‍.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി അധ്യക്ഷതവഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. ടി.കെ.ജി നായര്‍ മുഖ്യപ്രഭാഷണം നടത്തി. അടൂര്‍ ആര്‍.ഡി.ഒ എം.എ. റഹീം ലഹരിവിരുദ്ധ സന്ദേശം നല്‍കി. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കെ. മുഹമ്മദ് റഷീദ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ഷാജി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി. സന്തോഷ്, വാര്‍ഡ് അംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.എ. ശാന്തമ്മ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. നജുമുന്നിസ, ഹെഡ്മിസ്ട്രസ് കെ. മിനി, എന്‍.എസ്.എസ് അടൂര്‍ മേഖല കണ്‍വീനര്‍ പി.ആര്‍. ഗിരീഷ്, എസ്.പി.സി കോഓഡിനേറ്റര്‍ എം.കെ. കണിമോള്‍, സ്റ്റാഫ് സെക്രട്ടറി പി. ഉഷ എന്നിവര്‍ സംസാരിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. തുളസീധരന്‍ പിള്ള സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story