Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:11 AM GMT Updated On
date_range 21 July 2017 8:11 AM GMTആശുപത്രി പരിസരത്തെ ചന്ദനമരം മോഷണം പോയി
text_fieldsbookmark_border
പൊന്‍കുന്നം: പി.എന്‍.പി.എം ഹിന്ദു മെഡിക്കല്‍ മിഷന് ആശുപത്രി (കെ.വി.എം.എസ്) ആശുപത്രിയിലെ പഴയ കാൻറീന് വളപ്പില്‍ നിന്ന ചന്ദനമരം മോഷണംപോയി. ചുവട്ടില്‍ ഏകദേശം 30 ഇഞ്ച് വണ്ണമുള്ള ചന്ദനമരം വാള് ഉപയോഗിച്ച് മുറിച്ചനിലയിലാണ്. ശിഖരങ്ങള്‍ മാത്രം ഉപേക്ഷിച്ച നിലയില്‍ കിടപ്പുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. മോഷണം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ വനം വകുപ്പിലും പൊലീസിലും പരാതി നല്കി. പൊന്‍കുന്നം പൊലീസ് അന്വേഷണം തുടങ്ങി. 700 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടികൂടി കോട്ടയം: നട്ടാശേരിയില്‍ ഗാന്ധിനഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പലചരക്ക് കടയുടെ പിന്നില്‍ ചാക്കില്‍ സൂക്ഷിച്ച 700 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കടയുടമ ചിറക്കല്‍ മോഹനനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story