Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറീസര്‍വേ: മൂന്നു മാസം...

റീസര്‍വേ: മൂന്നു മാസം കൂടി അനുവദിക്കണം

text_fields
bookmark_border
കോട്ടയം: മുളക്കുളം, കടുത്തുരുത്തി വില്ളേജുകളിലെ റീസര്‍വേ നടപടി പൂര്‍ത്തീകരിക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്നും റീസര്‍വേക്കായി നിയോഗിച്ച ജീവനക്കാരെ മാറ്റുന്ന നടപടി നിര്‍ത്തിവെക്കണമെന്നും മുളക്കുളം വില്ളേജ് വികസന സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ വില്ളേജുകളിലെ അവസാന ഘട്ടത്തിലത്തെിയ റീസര്‍വേ പൂര്‍ത്തിയാക്കിയാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുമായിരുന്നു. വസ്തുവിന്‍െറ രേഖകള്‍ കൈവശമുണ്ടെങ്കിലും പോക്കുവരവ് നടത്തി സ്വന്തം പേരില്‍ കരം ഒടുക്കാന്‍ കഴിയാതെ സ്ഥലം ഉടമകള്‍ ദുരിതത്തിലാണ്. മൂന്നുമാസം കൂടി ലഭിച്ചാല്‍ നടപടി പൂര്‍ത്തീകരിച്ച് പുതിയ സര്‍വേ നമ്പറില്‍ കരം അടക്കാന്‍ കഴിയുമെന്ന് റീസര്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. മൂവാറ്റുപുഴ ആറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെയര്‍മാന്‍ കെ.പി. ജോസഫ്, കണ്‍വീനര്‍ ബേബി മാത്യു എന്നിവര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story