Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിനോദ...

വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറിൽ ഹൗസ് ബോട്ട്​

text_fields
bookmark_border
മൂന്നാര്‍: മൂന്നാറില്‍ എത്തുന്ന സന്ദര്‍ശകർക്ക് ഹൗസ് ബോട്ടൊരുക്കി ഹൈഡല്‍ ടൂറിസം വകുപ്പ്. മാട്ടുപ്പെട്ടിയിലെ വൈദ്യുതിവകുപ്പി​െൻറ സണ്‍ മൂണ്‍ പാര്‍ക്കിലാണ് 40 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന ബോട്ട് എത്തിച്ചത്. തട്ടേക്കാട്ടില്‍നിന്ന് ലോറിയിലെത്തിച്ച ബോട്ട് ശനിയാഴ്ച ക്രെയിൻ ഉപയോഗിച്ച് ജലാശയത്തിൽ ഇറക്കും. ബസിലും മറ്റ് വാഹനങ്ങളിലും ഗ്രൂപ്പുകളായെത്തുന്ന സന്ദര്‍ശകര്‍ക്ക് ഒരേ സമയം ജലാശയത്തില്‍ ഉല്ലാസയാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഹൗസ് ബോട്ട് സഞ്ചാരയോഗ്യമാകുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ കെ.ജെ. ജോസ് പറഞ്ഞു. മിനിമം 25 യാത്രക്കാർ കയറിയാല്‍ ബോട്ട് യാത്ര ആരംഭിക്കും. ജനുവരിയോടെ ജലാശയത്തില്‍ സഞ്ചാരം ആരംഭിക്കുന്ന ബോട്ടി​െൻറ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ല. നിലവില്‍ ജില്ല ടൂറിസം, ഹൈഡല്‍ വകുപ്പുകളുടെ രണ്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന 15 ബോട്ടുകളാണ് സർവിസ് നടത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story