കേരള കോണ്‍ഗ്രസ് ​എം മഹാസമ്മേളനം നെഹ്​റു സ്​റ്റേഡിയത്തിൽ

05:35 AM
07/12/2017
കോട്ടയം: ഡിസംബര്‍ 15ന് കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് എം മഹാസമ്മേളനത്തിന് നെഹ്റുസ്റ്റേഡിയം വേദിയാകും. തിരുവനന്തപുരം മുതല്‍ ആലപ്പുഴവരെയുള്ള ജില്ലകള്‍ കോടിമതയില്‍നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളില്‍നിന്നുള്ളവര്‍ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തെ റോഡില്‍നിന്നും കാസർകോട് മുതല്‍ എറണാകുളംവരെയുള്ള ജില്ലകള്‍ എസ്.എച്ച് ഗ്രൗണ്ടില്‍ കേന്ദ്രീകരിച്ചും മൂന്ന് പ്രകടനമായാണ് നെഹ്റുസ്റ്റേഡിയത്തിൽ എത്തുക. മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികളുടെ പ്രത്യേകം ബാനറിനു കീഴിലായിരിക്കും പ്രവര്‍ത്തകര്‍ അണിനിരക്കുക. മഹാസമ്മേളനത്തിനെതിരായി ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി ചമക്കുന്ന വാര്‍ത്തകളെയും നുണപ്രചാരണങ്ങളെയും തള്ളുന്നതായി കേരള കോൺഗ്രസ്എം വൈസ് ചെയര്‍മാൻ ജോസ് കെ. മാണി പറഞ്ഞു. വൻ ജനപങ്കാളിത്തം ഉണ്ടാകുമെന്ന കണക്കുകൂട്ടലി​െൻറ അടിസ്ഥാനത്തിലാണ് തിരുനക്കര മൈതാനത്തുനിന്ന് നെഹ്റുസ്റ്റേഡിയത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞദിവസം കോട്ടയത്ത് പ്രകടനത്തിനിടയിലൂടെ ആംബുലന്‍സ് പോകാന്‍ കഴിയാതെ ദാരുണാന്ത്യം ഉണ്ടായ സംഭവത്തി​െൻറ പശ്ചാത്തലത്തിൽ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സംഘാടനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
COMMENTS