Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:32 AM GMT Updated On
date_range 1 Dec 2017 5:32 AM GMTനാടിനുത്സവമായി കരനെൽ കൃഷി വിളവെടുപ്പ് നടത്തി
text_fieldsbookmark_border
ചിറ്റാർ: കൊയ്ത്തുപാട്ടിെൻറയും നാടൻപാട്ടിെൻറയും താളത്തിൽ നാടിെൻറ ഉത്സവമായി കരനെൽ കൃഷി വിളവെടുപ്പ് നടത്തി. ചിറ്റാർ ഗ്രാമപഞ്ചായത്തിൽ പുലയൻപാറ കാർത്തിക ഭവനത്തിൽ നടരാജൻ 25 സെൻറ് സ്ഥലത്ത് ജൈവവളം മാത്രം ഉപയോഗിച്ച് കരനെൽ കൃഷി നടത്തിയത്. കൃഷി ഒാഫിസിൽനിന്ന് സൗജന്യമായി നൽകിയ പ്രത്യാശ വിത്താണ് ഉപയോഗിച്ചത്. വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജു വട്ടമല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജ ശ്രീകുമാർ, അജയൻ, ടി.കെ. സജി, ഷൈലജ ബീവി, കാർഷിക വികസനസമതി അംഗങ്ങളായ പി.ആർ. തങ്കപ്പൻ, ടി.എ. രാജു, കൃഷി ഒാഫിസർ നസീറ ബീഗം, അസി. ഒാഫിസർമാരായ അരുൺ, എൻ. അനിൽ, വാസുദേവൻ നായർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story