Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടിൽ നിന്ന്​ 2000...

വീട്ടിൽ നിന്ന്​ 2000 കു​പ്പി​ വൈൻ പിടികുടി ആറ്​ ബാരലുകളിലായി സൂക്ഷിച്ച വൈൻ വേറെയും

text_fields
bookmark_border
വീട്ടിൽ നിന്ന്​ 2000 കു​പ്പി​ വൈൻ പിടികുടി ആറ്​ ബാരലുകളിലായി സൂക്ഷിച്ച വൈൻ വേറെയും
cancel

കൊ​ല്ലം: ക്രി​സ്മ​സി​ന് വി​ൽ​പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വൈ​ൻ എ​ക് സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യോ​ധി​ക​ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ല ാ​വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. മു​ന്തി​രി ജ്യൂ​സ് എ​ന്ന വ്യാ​ജ പേ​രി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച്​ വി​ത​ര​ണ ​ത്തി​നാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 2200 ലി​റ്റ​റോ​ളം വൈ​നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ തൃ​ക്ക​ട​വൂ​ർ മ​തി​ലി​ൽ ടോ​ണി​വി​ല്ല​യി​ൽ ക്രി​സ്പി​ൻ സ​ക്ക​റി​യ (73 ), ഭാ​ര്യ ഗ്രേ​സ് ക്രി​സ്പി​ൻ (65) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കൊ​ല്ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ. ​നൗ​ഷാ​ദും പാ​ർ​ട്ടി​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം കേ​സ് എ​ടു​ത്ത​ത്. ക്രി​സ്പി​ൻ സ​ക്ക​റി​യ സ​മാ​ന​മാ​യ മു​ൻ കേ​സി​ലെ പ്ര​തി​യാ​ണ്. കു​റ​ഞ്ഞ​വി​ല​യു​ള്ള മു​ന്തി​രി വാ​ങ്ങി വെ​ള്ള​ത്തി​ൽ തി​ള​പ്പി​ച്ച്​ അ​തി​ൽ എ​സ​ൻ​സു​ക​ളൂം ചി​ല രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളും ചേ​ർ​ത്ത് വൈ​നി​െൻറ രു​ചി​യും മ​ണ​വും വ​രു​ത്തി കു​പ്പി​ക​ളി​ൽ നി​റ​ച്ച് മു​ന്തി​രി ജ്യൂ​സ് എ​ന്ന് ലേ​ബ​ൽ പ​തി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

650 മി​ല്ലി​യു​ടെ ഒ​രു കു​പ്പി 250 രൂ​പ നി​ര​ക്കി​ലാ​ണ് വി​റ്റി​രു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യും ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​യ രീ​തി​യി​ലും നി​ർ​മി​ക്കു​ന്ന വൈ​ൻ വ​ൻ​ലാ​ഭ​ത്തി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. വ​ൻ​തോ​തി​ൽ വൈ​ൻ ഉ​ണ്ടാ​ക്കി സൂ​ക്ഷി​ച്ചു​െ​വ​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ക്ഷി​ക​ൾ സ​ഹി​ത​മാ​ണ് വീ​ട് പ​രി​ശോ​ധി​ച്ച​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വീ​ടി​െൻറ ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ലാ​ണ് വൈ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 2000 കു​പ്പി​ക​ളി​ലും 275 ലി​റ്റ​റി​െൻറ ആ​റ് പ്ലാ​സ്​​റ്റി​ക് ബാ​ര​ലു​ക​ളി​ലും വൈ​ൻ സൂ​ക്ഷി​ച്ചി​രു​ന്നു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ സു​ഗു​ണ​ൻ, രാ​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ദി​ലീ​പ് കു​മാ​ർ, ബി​ജു​മോ​ൻ, രാ​ഹു​ൽ രാ​ജ്, വി​ഷ്ണു രാ​ജ്, ന​ഹാ​സ്, എ​വേ​ഴ്സ​ൺ ലാ​സ​ർ, ആ​ഷി​ക്, ദി​ലീ​പ് വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സൂ​ര്യ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്രി​സ്മ​സ് വി​ൽ​പ​ന ല​ക്ഷ്യ​മാ​ക്കി വ്യാ​പ​ക​മാ​യി വൈ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. 0.5 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ ആ​ൽ​ക്ക​ഹോ​ളി​െൻറ സാ​ന്നി​ധ്യം ഉ​ള്ള വൈ​ൻ വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​ക​ൾ​ക്കും വൃ​ക്തി​ക​ൾ​ക്കു​മെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ക്കും. കൊ​ല്ലം താ​ലൂ​ക്കി​ൽ വി​ശ്വാ​സ​ത്തി​െൻറ പേ​രി​ൽ വൈ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കു​വാ​ൻ ഒ​രു ക്രി​സ്ത്യ​ൻ പ​ള്ളി​ക്ക് മാ​ത്ര​മാ​ണ് ലൈ​സ​ൻ​സ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വൈ​ൻ ഉ​ൽ​പാ​ദി​പ്പി​ച്ച്​ വി​വി​ധ പേ​രു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​ർ ഒ​രു സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കു​ന്നി​ല്ല. അ​ത്ത​രം വൈ​നു​ക​ളി​ൽ ആ​ൽ​ക്ക​ഹോ​ളി​െൻറ സാ​ന്നി​ധ്യം പ​ത്ത് ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​യി​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story