കെ.എസ്.ആർ.ടി.സി ബസ്​ തട്ടുകടയിലേക്ക്​ ഇടിച്ചുകയറി

  • അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല

09:40 AM
27/08/2019
കൊല്ലം കടപ്പാക്കടക്കുസമീപം നിയന്ത്രണംവിട്ട്​ കടയിലേക്ക്​ ഇടിച്ചുകയറിയ കെ.എസ്​.ആർ.ടി.സി. ബസ്​ ക്രെയിൻ ഉപ​േയാഗിച്ച്​ അപകടസ്ഥലത്തുനിന്ന്​ മാറ്റുന്നു

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി പാ​ത​യോ​ര​ത്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം ത​ട്ടു​ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ട​ക്കു​ള്ളി​ലേ​ക്ക്​ തെ​റി​ച്ചു​വീ​ണ ഇ​രു​ച​ക്ര​വാ​ഹ​നം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക് 2.50ഒാ​ടെ കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ ക​ട​പ്പാ​ക്ക​ട അ​ല​ക്കു​കു​ള​ത്തി​ന്​ സ​മീ​പ​ത്താ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ല്ല​ത്ത്‌ നി​ന്നും ശി​ങ്കാ​ര​പ്പ​ള്ളി​ക്കു​പോ​യ ഒാ​ർ​ഡി​ന​റി ബ​സാ​ണ്‌ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്‌. ഇൗ ​സ​മ​യം ന​ഗ​ര​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു.

ബ​സ്​ ബ്രേ​ക്ക്​ ​െച​യ്​​ത​പ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി​യാ​ണ്​ ത​ട്ടു​ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ക​ട​യി​ലും സ​മീ​പ​ത്തെ കോ​ൺ​ക്രീ​റ്റ്​ ഭി​ത്തി​യി​ലും ഇ​ടി​ച്ചു​നി​ന്ന​തി​നാ​ൽ ബ​സ്​ സ​മീ​പ​ത്തെ താ​ഴ്​​ച​യി​ലേ​ക്ക്​ പ​തി​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ബ​സ്​ ഇ​ടി​ച്ചു​നി​ന്ന​തി​​െൻറ തൊ​ട്ട​ടു​ത്താ​യി ര​ണ്ടു​മീ​റ്റ​റോ​ളം താ​ഴ്​​ച​യി​ൽ മ​റ്റൊ​രു റോ​ഡ്​ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. അ​പ​ക​ട​സ​മ​യം ഇൗ ​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ട​ത് ഭാ​ഗ​ത്ത് റോ​ഡ് നി​ര​പ്പി​നേ​ക്കാ​ൾ താ​ഴ്‌​ച​യു​ള്ള കു​ഴി​യാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രെ​യെ​ല്ലാം ഡ്രൈ​വ​ർ സീ​റ്റി​ലൂ​ടെ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ക​ട ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. 

Loading...
COMMENTS