അ​ഴീ​ക്ക​ലി​ൽ വ​ല​ക​ളു​ടെ  വെ​യി​റ്റ് മോ​ഷ്​​ടി​ച്ചു

  • ഒ​ന്ന​ര ല​ക്ഷം രൂപയുടെ ഈ​യ​ക്ക​ട്ടയാണ്​ കവർന്നത്​

09:58 AM
13/05/2019

ഓ​ച്ചി​റ: അ​ഴീ​ക്ക​ൽ പ്ര​ദേ​ശ​ത്തെ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ളി​ലെ വ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​യി​റ്റ് (ഈ​യ​ക്ക​ട്ട) മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. ക​ട​വു​ക​ളി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന വ​ള്ള​ങ്ങ​ളി​ൽ നി​ന്നാ​ണ് തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. നി​ര​വ​ധി​യാ​യ സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചി​ട്ടും പൊ​ലീ​സി​ന് നാ​ളി​തു​വ​രെ​യാ​യി ഒ​രു​തു​മ്പും ല​ഭി​ച്ചി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം 12 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്ദ്ര​നീ​ലം എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ലെ 300 കി​ലോ വെ​യി​റ്റ് മോ​ഷ​ണം​പോ​യി. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കു​ന്നു. ഓ​ച്ചി​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കാ​മ​റ സു​ര​ക്ഷ ഇ​ല്ലാ​ത്ത ക​ട​വു​ക​ളി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ മോ​ഷ​ണം ന​ട​ക്കു​ന്ന​െ​ത​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

Loading...
COMMENTS