ഏപ്രിൽ ആദ്യവാരം  മെട്രോ പേട്ടയിലേക്ക്

11:02 AM
17/02/2020

കൊ​ച്ചി: ഏ​പ്രി​ൽ ആ​ദ്യ​വാ​രം കൊ​ച്ചി മെ​ട്രോ സ​ർ​വി​സ് തൈ​ക്കൂ​ട​ത്തു​നി​ന്ന്​ പേ​ട്ട​യി​ലേ​ക്ക് ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി അ​ധി​കൃ​ത​ർ. ഇ​തി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ ആ​ദ്യ​ഘ​ട്ട ട്ര​യ​ൽ​റ​ണ്ണു​ക​ൾ വി​ജ​യ​ക​ര​മാ​ണെ​ന്ന് അ​വ​ർ അ​റി​യി​ച്ചു. ട്രാ​ക്ക്, സി​ഗ്​​ന​ലി​ങ് പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ര​ണ്ട് ട്ര​യ​ൽ റ​ണ്ണു​ക​ളാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ​യും അ​ർ​ധ​രാ​ത്രി​യു​മാ​യി ന​ട​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കും. 

മ​ണി​ക്കൂ​റി​ൽ അ​ഞ്ച് കി.​മീ. വേ​ഗ​ത​യി​ൽ ട്രെ​യി​ൻ ഓ​ടി​ച്ചു​ള്ള പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ന്ന​ത്. വേ​ഗം​കൂ​ട്ടി​യു​ള്ള ഓ​ട്ട​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് ട്രെ​യി​നി​ൽ ക​യ​റാ​വു​ന്ന ആ​ളു​ക​ളു​ടെ പ​ര​മാ​വ​ധി ഭാ​ര​ത്തി​ന് ത​തു​ല്യ​മാ​യി ഭാ​രം നി​റ​ച്ചു​കൊ​ണ്ടു​ള്ള ലോ​ഡ് ടെ​സ്​​റ്റു​മു​ണ്ടാ​കും. മെ​ട്രോ റെ​യി​ൽ സു​ര​ക്ഷ ക​മീ​ഷ​ണ​റെ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും യാ​ത്ര​ക്കാ​രെ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​വി​സ് ആ​രം​ഭി​ക്കു​ക. തൈ​ക്കൂ​ടം വ​രെ മെ​ട്രോ ഓ​ടി​യെ​ത്തു​ന്ന​തോ​ടെ സ്‌​റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 22 ആ​കും.

Loading...
COMMENTS