Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightപാലസ് റോഡില്‍ വൻ...

പാലസ് റോഡില്‍ വൻ ഗർത്തം

text_fields
bookmark_border
പാലസ് റോഡില്‍ വൻ ഗർത്തം
cancel
camera_alt???? ????? ??????? ????????? ?????? ?????????? ???? ????????

ആ​ലു​വ: ന​ഗ​ര​ത്തി​ൽ റോ​ഡി​ന്​ ന​ടു​വി​ലാ​യി വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. തി​ര​ക്കേ​റി​യ പാ​ല​സ് റോ​ഡി​ലാ​ ണ് ആ​റ​ടി ആ​ഴ​മു​ള്ള ഗ​ര്‍ത്തം. ടാ​സ് റോ​ഡി‍​െൻറ ആ​രം​ഭ​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച്ച രാ​ത്രി കു​ഴി രൂ​പ​പ്പെ​ട് ട​ത്. തു​ട​ര്‍ന്ന് ഫ​യ​ര്‍ഫോ​ഴ്‌​സ് സ്‌​ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച്​ അ​പാ​യ​സൂ​ച​ന ബോ​ര്‍ഡ് സ്‌​ഥാ​പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ള്ള​യാ​യ ഭാ​ഗ​ത്തെ ടാ​റി​ങ് നീ​ക്കി മ​ണ്ണ് നി​റ​ച്ച് റോ​ഡി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. അ​ഞ്ച​ടി​യോ​ളം ചു​റ്റ​ള​വി​ലാ​ണ് മ​ണ്ണ് പോ​യ​ത്. മേ​ല്‍ ഭാ​ഗ​ത്ത് ടാ​ര്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. താ​ഴേ​ക്ക് വ​ന്‍ കു​ഴി​യാ​ണ്. ഏ​താ​നും മാ​സം മു​മ്പ് പാ​ല​സ് റോ​ഡി​നും ടാ​സ് റോ​ഡി​നും ഇ​ട​യി​ലാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. വെ​ള്ള​ത്തി​​െൻറ ശ​ക്തി​യി​ല്‍ മ​ണ്ണ് ഒ​ഴു​കി പോ​യ​താ​ണ് കു​ഴി രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു.

വൈ​കീ​ട്ടോ​ടെ ടാ​റ് നീ​ക്കി കു​ഴി താ​ൽ​കാ​ലി​ക​മാ​യി കോ​ണ്‍ക്രീ​റ്റ് കൊ​ണ്ട്​ അ​ട​ച്ചു. ഗ​ര്‍ത്തം പൂ​ര്‍ണ​മാ​യി മൂ​ടാ​ന്‍ കോ​ണ്‍ക്രീ​റ്റ് കൊ​ണ്ട് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​നി​യും കു​ഴി രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story