Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക്​ഡൗൺ; ഇളവുകളുമായി...

ലോക്​ഡൗൺ; ഇളവുകളുമായി ജില്ല ഭരണകൂടം

text_fields
bookmark_border
ആലപ്പുഴ: ലോക്ഡൗൺ ഇളവുകളെക്കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോട്സ്‌പോട്ടുകളൊഴികെയുള്ള പ്രദ േശങ്ങൾക്ക് ഇളവുകള്‍ ബാധകമാണ്. അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങള്‍, അവശ്യസാധനങ്ങളുടെ ചരക്കുഗതാഗതം അനുവദനീയമാണ്. അന്തര്‍ജില്ല വാഹനഗതാഗതം പാസുകള്‍ക്ക് വിധേയമായി മാത്രം. ഒറ്റ നമ്പര്‍ വാഹനങ്ങള്‍ - തിങ്കള്‍, ബുധന്‍, വെള്ളി. ഇരട്ട നമ്പര്‍ വാഹനങ്ങള്‍ - ചൊവ്വ, വ്യാഴം, ശനി. ഞായറാഴ്ച വാഹനം നിരത്തിലിറക്കുന്നത് അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം. ഒറ്റപ്പെട്ടുപോയ ടൂറിസ്റ്റുകള്‍, അവശ്യ സർവിസ് ജീവനക്കാര്‍ എന്നിവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ എന്നിവ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം. ഹോട്ടലുകളിൽ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ പാർസലുകള്‍ കൗണ്ടര്‍ മുഖാന്തരം നൽകാം. ഇരുത്തി ഭക്ഷണം നൽകരുത്. രാത്രി 10 വരെ ഓണ്‍ലൈന്‍ / ഹോം ഡെലിവറി ആകാം. മത്സ്യബന്ധനവും വിൽപനയും (അഞ്ചുപേരില്‍ അധികമില്ലാത്ത 25 എച്ച്.പി/32 അടി പരമാവധി ഉള്ള വള്ളങ്ങള്‍ മാത്രം) ലേലം പാടില്ല. വള്ളം പോകുന്നതും വരുന്നതും അര്‍ത്തുങ്കല്‍, തോട്ടപ്പള്ളി, വലിയഴീക്കല്‍, പൊള്ളേത്തൈ (ശാസ്ത്രി ജങ്ഷന്‍) എന്നിവിടങ്ങളില്‍ മാത്രം. ബേക്കറികള്‍ - കടകളില്‍ ആളെ പ്രവേശിപ്പിച്ച് ഭക്ഷ്യവസ്തുക്കള്‍ കഴിക്കാനോ കുടിക്കാനോ നല്‍കാന്‍ പാടില്ല. നിർമാണ മേഖലയിലെ കടകള്‍ (സിവില്‍ ആൻഡ് ഇലക്ട്രിക്കല്‍സ്) -തിങ്കള്‍, ബുധന്‍, വെള്ളി. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ -തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മാത്രം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ -തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മാത്രം. അനുവദനീയമല്ലാത്തവ- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ജിംനേഷ്യങ്ങള്‍, കായികകേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍, സാമൂഹിക രാഷ്ട്രീയ കായിക വിനോദ വിദ്യാഭ്യാസ സാംസ്‌കാരിക ആത്മീയ കൂട്ടായ്മകളും മറ്റ് കൂടിച്ചേരലുകളും. അംഗൻവാടികള്‍ (പോഷകാഹാര വിതരണം 15 ദിവസത്തിലൊരിക്കല്‍ വീടുകളില്‍), ബാര്‍ബര്‍ ഷോപ്പുകള്‍, ലേഡിസ്റ്റോറുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടെക്‌സ്‌റ്റൈലുകള്‍, സ്റ്റുഡിയോകള്‍, ചെരിപ്പുകടകള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, തയ്യല്‍ക്കടകള്‍, ചായയും പാനീയങ്ങളും വില്‍ക്കുന്ന പെട്ടിക്കടകള്‍, റോഡരികില്‍ എണ്ണയില്‍ വറുത്ത് നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപന, സ്വര്‍ണക്കടകള്‍, പുകയിലയുടെ ഉപയോഗവും വിൽപനയും ഫോട്ടോകോപ്പി/പ്രിൻറിങ് കടകള്‍, ഇൻറര്‍നെറ്റ് കഫെകള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story